ചിങ്ങത്തിൽ പുത്തൻ പ്രതീക്ഷയുമായി ജയറാം

അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ച ജയറാം ശക്തമായ തിരിച്ചുവരവിന്‌ ഒരുങ്ങുന്നു. വിജയസാധ്യത കണക്കിലെടുത്താണ്‌ ജനകീയ താരം പുതിയ ചിത്രങ്ങൾക്ക്‌ കാൾഷീറ്റ്‌ നൽകിയിട്ടുളളത്‌. വി.എം.വിനു, ജോണി ആന്റണി, അനിൽബാബു എന്നിവരുടെ പുതിയ ചിത്രങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്‌ ജയറാം. കഥ വിശദമായി പഠിച്ച ശേഷമാണ്‌ ഈ ചിത്രങ്ങൾ കമ്മിറ്റ്‌ ചെയ്‌തിട്ടുളളതെന്ന്‌ നായകൻ തന്നെ പറയുന്നു. ചിത്രങ്ങൾ തുടർച്ചയായി പരാജയങ്ങളായതാണ്‌ ജയറാമിനെ ചുവടുമാറ്റത്തിന്‌ പ്രേരിപ്പിച്ചത്‌. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച്‌ മലയാളത്തിൽ കുടുംബചിത്രങ്ങൾക്ക്‌ മാറ്റം വരാതിരുന്നതാണ്‌ ജയറാം ചിത്രങ്ങളെ പരാജയത്തിലേക്ക്‌ നയിച്ചത്‌. യുവപ്രേക്ഷകർ പാടെ നിരാകരിച്ചതാണ്‌ ചിത്രങ്ങളുടെ പരാജയത്തിന്‌ ഇടയാക്കിയതെന്ന തിരിച്ചറിവും ജയറാമിനുണ്ടായിക്കഴിഞ്ഞത്രേ.

കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുത്തതിലെ പാകപ്പിഴവാണ്‌ ജയറാം ചിത്രങ്ങൾ ബോക്‌സ്‌ ഓഫീസിൽ തകർന്നു വീഴാൻ കാരണമെന്നാണ്‌ സംവിധായകൻ ലോഹിതദാസിന്റെ അഭിപ്രായം. ലോഹിയെപ്പോലുളള മുൻനിര തിരക്കഥാകൃത്തുക്കൾ ജയറാമിനെ വച്ച്‌ സിനിമയെടുത്തിട്ട്‌ നാളേറെയായി. ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സത്യൻ അന്തിക്കാട്‌ ചിത്രത്തിലാണ്‌ ലോഹിയുടെ കഥാപാത്രത്തെ ജയറാം ഒടുവിൽ ഉൾക്കൊണ്ടത്‌.

സുരേഷ്‌ഗോപി ആക്‌ഷൻ വേഷങ്ങളിലേക്ക്‌ കൂടുമാറിയപോലെ കുടുംബ ചിത്രങ്ങളുടെ വിജയ ഫോർമുലകൾ ഉൾക്കൊളളുന്ന ചിത്രങ്ങളിൽ മാത്രം സഹകരിക്കാനാണ്‌ ജനകീയ താരത്തിന്റെ തീരുമാനം.

Generated from archived content: cinema3_aug24_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English