ഫാസിലിന്റെ ശിഷ്യൻ ജയസൂര്യ സംവിധായക മേലങ്കി അണിയുന്ന ‘സ്‌പീഡി’ന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ദിലീപ് നായകനാകുന്ന ഈ ചിത്രം സ്‌പോർട്‌സിന് പ്രാധാന്യം നൽകിയുളളതാണ്. ഓട്ടക്കാരന്റെ വേഷത്തിലാണ് സ്‌പീഡിൽ ദിലീപ് എത്തുന്നത്. കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ കടുത്ത വ്യായാമ മുറയിലാണത്രേ ദിലീപ്. വിദേശത്തുളള സഹോദരന്റെ പഠനച്ചെലവിനായി കായികമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന നായകന്റെ മനോവ്യാപാരങ്ങളാണ് സ്‌പീഡിൽ ദിലീപിന് ഉൾക്കൊളേളണ്ടത്. മഞ്ഞ്‌ജുവാര്യരുടെ സഹോദരൻ മധുവാര്യർ ദിലീപിന്റെ അനുജനായെത്തുന്ന ഈ ചിത്രത്തിൽ പുതുമുഖമാണ് നായിക.
Generated from archived content: cinema3_aug17_05.html Author: puzha_com