മമ്മൂട്ടിയും ശ്രീനിയും വീണ്ടും

രഞ്ഞ്‌ജിത്തിന്റെ ‘പ്രജാപതി’യിലൂടെ മമ്മൂട്ടിയും ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നു. ‘രാജമാണിക്യ’ത്തിനുശേഷം വലിയവീട്ടിൽ ഇന്റർനാഷണലിന്റെ ബാനറിൽ വലിയവീട്ടിൽ സിറാജ്‌ നിർമ്മിക്കുന്ന ചിത്രത്തിൽ സായികുമാറും കൊച്ചിൻഹനീഫയും മുഖ്യവേഷത്തിലുണ്ട്‌. രഞ്ജിത്തിന്റെ തന്നെയാണ്‌ കഥയും തിരക്കഥയും സംഭാഷണവും.

മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ്‌ തുടങ്ങി ശ്രീനി രചന നിർവഹിച്ച മമ്മൂട്ടി ചിത്രങ്ങളെല്ലാം ശ്രദ്ധേയങ്ങളായിരുന്നു. മൂന്നു ചിത്രങ്ങളിലും ശ്രീനിയുടെ കഥാപാത്രങ്ങൾ വ്യത്യസ്‌തങ്ങളായിരുന്നു. പിന്നീടെന്തുകൊണ്ടോ മമ്മൂട്ടിയുടെ ചിത്രങ്ങളിൽ ഈ താരത്തെ കണ്ടില്ല.

മോഹൻലാലിനുവേണ്ടി ശ്രീനി എഴുതിയ ‘ഉദയനാണ്‌ താരം’ സൂപ്പർ ഹിറ്റായതോടെ ഈ ജോഡിയെ വച്ച്‌ സിനിമ ഒരുക്കുക എന്ന ആവശ്യവുമായി നിർമ്മാതാക്കൾ തിരക്കു കൂട്ടി. എന്നാൽ തനിക്കിണങ്ങുന്ന കഥാപാത്രങ്ങളെ മാത്രം കൈനീട്ടി സ്വീകരിക്കുന്ന ഈ നടൻ അവസരങ്ങൾ എല്ലാം നിരാകരിച്ചു. സത്യൻ അന്തിക്കാട്‌ നാടോടിക്കാറ്റിന്റെ നാലാം ഭാഗമായി ഒരുക്കുന്ന ചിത്രത്തിലാണ്‌ ശ്രീനിയും മോഹൻലാലും ഇനി ഒന്നിക്കുന്നത്‌. നാടോടിക്കാറ്റിലെ വിജയൻ ശ്രീനിയുടെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ കഥാപാത്രമാണ്‌. സിദ്ദിഖ്‌-ലാൽ ജോഡിയാണ്‌ ശ്രീനിയുടെ ഈ അനശ്വര കഥാപാത്രത്തെ മെനഞ്ഞെടുത്തത്‌.

Generated from archived content: cinema2_nov9_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here