ഫാസിൽ-മമ്മൂട്ടി ചിത്രം വരുന്നു

ഫാസിലിന്റെ പുതിയ പ്രോജക്‌ടുകളിലൊന്നിൽ മമ്മൂട്ടി നായകനാകുന്നു. കഥ കേട്ട്‌ തൃപ്‌തനായ സൂപ്പർതാരം പച്ചക്കൊടി കാട്ടിയതോടെയാണ്‌ ഫാസിൽ-മമ്മൂട്ടി ചിത്രത്തിന്‌ കളമൊരുങ്ങിയിരിക്കുന്നത്‌. രചനയും സംവിധാനവും നിർവഹിക്കുന്ന ഫാസിൽ തന്നെയാണ്‌ ഈ സിനിമയുടെ നിർമാതാവ്‌. 2006ലെ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേത്‌.picture2

ചലച്ചിത്ര ജീവിതത്തിന്റെ രജത ജൂബിലി ആഘോഷവേളകളിൽ ഫാസിൽ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നത്‌ യാദൃച്ഛികതയാകാം. മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ മോഹൻലാലിനെ അവതരിപ്പിച്ച ഫാസിൽ മമ്മൂട്ടിയുമായി ഒന്നിക്കാൻ അല്‌പം വൈകിയിരുന്നു. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിന്‌ ഹിറ്റ്‌ ചിത്രങ്ങളും സ്വന്തമായി. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, പപ്പയുടെ സ്വന്തം അപ്പൂസ്‌, പൂവിനു പുതിയ പൂന്തെന്നൽ എന്നീ സിനിമകൾ പ്രേക്ഷക പ്രീതി നേടിയവയാണ്‌. മമ്മൂട്ടി ചിത്രമായ ക്രോണിക്‌ ബാച്ചിലറിന്റെ നിർമാതാവും ഫാസിലായിരുന്നു. ‘കൈ എത്തും ദൂര’ത്തിൽ ആണ്‌ ഇരുവരും ഒടുവിൽ ഒന്നിച്ചത്‌. മോഹൻലാലിനൊപ്പം തുല്യ പ്രാധാന്യമുളള വേഷത്തിലെത്തിയ ‘ഹരികൃഷ്‌ണൻസ്‌’ മമ്മൂട്ടിയുടെ അഭിനയജീവിതത്തിൽ വേറിട്ടു നിൽക്കുന്നു. ഫാസിൽ സംവിധാനം ചെയ്‌ത ഈ ചിത്രം ഇരട്ട ക്ലൈമാക്‌സ്‌ വിവാദമുയർത്തിയിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ്‌ ഫാസിലിന്റെ തീരുമാനം. രചനാ ജോലികൾ പുരോഗമിക്കുകയാണ്‌.

Generated from archived content: cinema2_jan4_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here