ജയസൂര്യ റോഷന്റെ കഥാപാത്രമാകുന്നു

റോഷൻ ആൻഡ്രൂസ്‌ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു. നവാഗതനായ സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ‘ഗിന്നസ്‌ ഗിൽബർട്ടി’ലാണ്‌ ഈ സംഗമം. വിനയൻ ചിത്രം പൂർത്തിയാക്കിയ ശേഷം ജയസൂര്യ റോഷന്റെ കഥാപാത്രത്തെ ആവിഷ്‌കരിക്കും. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം സഹകരിച്ചതിന്റെ ത്രില്ലിലുമാണ്‌ യുവനായകനിപ്പോൾ.

‘മനതോട്‌ മഴൈക്കാലം’ എന്ന തമിഴ്‌ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ അഭിനയിക്കുകയാണിപ്പോൾ. ഇരട്ടനായകന്മാരിലൊരാളായാണ്‌ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. തമിഴിൽ നിന്നും മറ്റു ചില ഓഫറുകളും ലഭിച്ചിട്ടുണ്ട്‌.

Generated from archived content: cinema2_jan25_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here