ഹോളിവുഡ്‌ ചിത്രത്തിൽ നെടുമുടി

സന്തോഷ്‌ ശിവന്റെ ഇംഗ്ലീഷ്‌ ചിത്രത്തിൽ സ്വാതന്ത്ര്യസമര നായകനായി വേഷമിട്ട്‌ നെടുമുടി വേണു ഹോളിവുഡിലേക്ക്‌. സന്തോഷിന്റെ ചിത്രത്തിൽ അഭിനയിക്കുന്ന മലയാളി താരങ്ങളിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷം നെടുമുടിയുടേത്‌ തന്നെയാണ്‌. സന്തോഷിന്റെ ‘അനന്തഭദ്ര’ത്തിലും നെടുമുടിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ‘തന്മാത്ര’യിൽ മോഹൻലാലിന്റെ പിതാവായി ഏറെ ശ്രദ്ധിക്കപ്പെട്ട നെടുമുടി വേണുവിനെ തേടി വീണ്ടും കരുത്തുറ്റ കഥാപാത്രങ്ങൾ എത്തുകയാണ്‌. മകനെ ഐ.എ.എസുകാരനാക്കാൻ ശ്രമിച്ച്‌, ഒടുവിൽ പൗത്രനിലൂടെ ആഗ്രഹം സഫലീകൃതമാകുന്ന ഗ്രാമീണ കർഷകനായി നെടുമുടി ഇഴുകിച്ചേർന്നാണ്‌ ‘തന്മാത്ര’യിൽ അഭിനയിച്ചിട്ടുളളത്‌.

നോട്ടം, സൈറ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഈ നടന്‌ വൻ പ്രതീക്ഷയാണ്‌. കൂടിയാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ‘നോട്ട’ത്തിൽ ജീവിതപരാജയം നേരിടുന്ന ‘ചാക്യാരുടെ’ റോളാണ്‌. മാർഗി സതിയാണ്‌ ഈ ചിത്രത്തിൽ നെടുമുടിയുടെ ജോഡിയായി വേഷമിടുന്നത്‌.

ഡോ.ബിജു സംവിധാനം ചെയ്യുന്ന ‘സൈറ’യിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ റോളാണ്‌. നവ്യനായരുടെ പിതാവായി ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന വേഷം. ടി.വി. ജേർണലിസ്‌റ്റാണ്‌ ഈ ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്ന ‘സൈറ’. തമിഴകത്തും നെടുമുടിക്ക്‌ അവസരങ്ങളേറുന്നുണ്ട്‌. ‘അന്യനി’ൽ വിക്രമിനൊപ്പം മികച്ച പ്രകടനം കാഴ്‌ചവച്ചു.

Generated from archived content: cinema2_jan18_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here