സുരേഷ്‌ഗോപി പഴശ്ശിരാജാവാകുന്നു

ചരിത്ര നായകന്റെ മനസ്സിന്റെ ഉളളറകളിലേക്ക്‌ സംവിധായകൻ ലെനിൻ രാജേന്ദ്രൻ വീണ്ടും കടക്കുന്നു. ഗറില്ലാ യുദ്ധമുറകളിലൂടെ നാടിനുവേണ്ടി പോരാടിയ പഴശ്ശി രാജാവിനെയാണ്‌ പുതിയ ചിത്രത്തിലൂടെ ലെനിൻ പ്രേക്ഷകർക്ക്‌ പരിചയപ്പെടുത്തുന്നത്‌. വയനാടൻ കാടുകളിലെ ആദിവാസികളുടെ വിശ്വാസമാർജ്ജിച്ച രാജാവ്‌ ആത്മാഹുതി ചെയ്യാനുണ്ടായ കാരണങ്ങളിലേക്കാണ്‌ ലെനിന്റെ ചിത്രം വെളിച്ചം വീശുന്നത്‌. മിക്കവാറും സുരേഷ്‌ഗോപിയാണ്‌ പഴശ്ശിരാജാവായി വേഷമിടുക.

തികച്ചും വ്യത്യസ്‌തമായ പ്രണയകഥയാണ്‌ പുതിയ ചിത്രമായ ‘നിലാവി’ലൂടെ ലെനിൻ രാജേന്ദ്രൻ പറയുന്നത്‌. ചന്ദ്രമതിയുടെ ‘വെബ്‌സെറ്റ്‌’ എന്ന കഥയെ അധികരിച്ചുളള ഈ സിനിമയിൽ പൃഥ്വിരാജും മീരാജാസ്‌മിനുമാണ്‌ മുഖ്യവേഷക്കാർ. ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രണയത്തിലാകുന്നവരാണ്‌ ഹരികൃഷ്‌ണനും മീരയും. നീണ്ട നാളുകൾക്കുശേഷം കണ്ടുമുട്ടുമ്പോഴാണ്‌ ഹരികൃഷ്‌ണൻ വികലാംഗനാണെന്ന്‌ മീര തിരിച്ചറിയുന്നത്‌. വിവാഹിതരാകുന്ന ഇവർക്ക്‌ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ്‌ അതിഭാവുകത്വത്തിലേക്ക്‌ വഴുതിവീഴാതെ ‘നിലാവി’ലൂടെ പറയുന്നത്‌. മീരാ ജാസ്‌മിനും പൃഥ്വിരാജും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്‌ രമേഷ്‌ നാരായണനാണ്‌. സംഗീതത്തിന്‌ ഏറെ പ്രാധാന്യമുളള ചിത്രത്തിലെ പ്രധാന ഗായകർ ഹരിഹരൻ, ശ്രീനിവാസൻ, സുജാത, ഗായത്രി എന്നിവരാണ്‌.

Generated from archived content: cinema2_feb1_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English