‘ബോയ്‌ഫ്രണ്ടി’ൽ ഗന്ധർവ്വഗായകൻ

വിജയന്റെ പുതിയ സിനിമയായ ‘ബോയ്‌ഫ്രണ്ടി’ൽ ഗന്ധർവ്വഗായകൻ പ്രത്യക്ഷപ്പെടുന്നു. കാമ്പസ്‌ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ ഏറെ സമ്മർദ്ദങ്ങളെ തുടർന്നാണ്‌ ഗായകൻ സമ്മതം മൂളിയതത്രേ. മകൻ വിജയ്‌ യേശുദാസിനൊപ്പം പാടുന്ന ഗാനരംഗത്ത്‌ അഭിനയിക്കാനായി യേശുദാസ്‌ ഒക്‌ടോബറിൽ സെറ്റിലെത്തും.

രഞ്ഞ്‌ജിത്തിന്റെ ‘നന്ദനം’ ആണ്‌ ഇതിനുമുമ്പ്‌ യേശുദാസ്‌ പാടി അഭിനയിച്ച ചിത്രം. ‘ശ്രീലവസന്തം….’ എന്നു തുടങ്ങുന്ന സെമിക്ലാസിക്കൽ ഗാനം ഗന്ധർവ്വഗായകന്റെ സാന്നിധ്യംകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യകാലങ്ങളിൽ ക്യാരക്‌ടർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന യേശുദാസ്‌ അഭിനയം തനിക്ക്‌ വഴങ്ങില്ലെന്ന്‌ കണ്ടറിഞ്ഞാണ്‌ പാട്ടിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്‌. അപൂർവ്വമായി ഗാനരംഗങ്ങളിൽ മാത്രമാണ്‌ യേശുദാസ്‌ പിന്നീട്‌ പ്രത്യക്ഷപ്പെട്ടത്‌. പ്രശസ്‌തമായ ഹിന്ദി ആൽബത്തിൽ യേശുദാസ്‌ ഒരിക്കൽപോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

Generated from archived content: cinema2_aug31_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here