ബാലചന്ദർ ചിത്രത്തിൽ നായികയായി ഗീതു വീണ്ടും തമിഴിൽ

തമിഴകത്തെ എന്നത്തേയും മികച്ച സംവിധായകനായ കെ.ബാലചന്ദറിന്റെ പുതിയ ചിത്രത്തിൽ ഗീതുമോഹൻദാസ്‌ നായികയാകുന്നു. നടൻ പ്രകാശ്‌ രാജ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിനയപ്രാധാന്യമുളള വേഷമാണ്‌ ഗീതുവിന്‌. ബാലചന്ദറിന്റെ സിനിമയിൽ അഭിനയിക്കുന്നതിനുവേണ്ടി മലയാളത്തിൽ നിന്നെത്തിയ ചില ഓഫറുകളും നായിക നിരാകരിച്ചത്രേ. ബാലചന്ദറുടെ ചിത്രങ്ങളിലൂടെ പേരെടുത്തവരാണ്‌ ദക്ഷിണേന്ത്യയിലെ മുൻകാല നായികമാരെല്ലാം എന്നതും ഗീതുവിനെ ആകർഷിച്ച ഘടകങ്ങളിലൊന്നാണ്‌. കൊളംബോയിൽ ഷൂട്ടിംഗ്‌ ആരംഭിച്ച ഈ ചിത്രത്തിൽ സൂര്യകിരണാണ്‌ ഗീതുവിന്റെ നായകൻ.

ഗീതു നായികയാകുന്ന രണ്ടാമത്‌ തമിഴ്‌ ചിത്രമാണിത്‌. രാജ്‌കമൽ ഇന്റർനാഷണലിന്റെ ‘നളദമയന്തി’യായിരുന്നു ആദ്യചിത്രം. മാധവനായിരുന്നു നായകൻ. മാമാട്ടിക്കുട്ടിയമ്മയുടെ തമിഴ്‌ പതിപ്പായ ‘എൻ ബൊമ്മക്കുട്ടി അമ്മാവുക്കി’ലൂടെ ബാലതാരമായാണ്‌ ഗീതു തമിഴകത്ത്‌ പ്രവേശിച്ചത്‌.

‘അകലെ’യിലെ പ്രകടനത്തിലൂടെ അംഗീകാരങ്ങൾ നേടിയ ഗീതുവിനെ തേടി മികച്ച വേഷങ്ങളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.

Generated from archived content: cinema2-aug03-05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here