ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകർ എന്ന പേരുനേടിയവരാണ് സംവിധായക ഇരട്ടകളായ അക്‌ബർ ജോസ്. പുതിയ ചിത്രം ‘ആണ്ടവനു’മായി വീണ്ടും എത്തുകയാണവർ. കലാഭവൻ മണിയാണ് ടൈറ്റിൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിന്ധുമേനോനാണ് നായിക. വിജയരാഘവൻ, ഇന്ദ്രൻസ്, ആനന്ദ്, ബോബൻ ആലുംമൂടൻ, കുളപ്പുളി ലീല തുടങ്ങിയവരും താരനിരയിലുണ്ട്. അച്ചുവിന്റെ അമ്മയിലൂടെ വിലയേറിയ കഥാകൃത്തായുയർന്ന രാജേഷ് ജയരാമൻ കഥയെഴുതുന്നു എന്നതാണ് ആണ്ടവന്റെ ഹൈലൈറ്റ്. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിലൂടെ രംഗത്തെത്തി, അമൃതം, ആലീസ് ഇൻ വണ്ടർലാന്റ് എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ കെ.ഗിരീഷ്‌കുമാറാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സിനിമാ കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ മോഹന്റേതാണ്. കൈതപ്രം, ബാബു വെളിപ്പറമ്പ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് അലക്‌സ്‌പോൾ സംഗീതം പകരുന്നു.
വി.എം. വിനുവിന്റെ ‘ആകാശത്തിലെ പറവകളി’ൽ സിന്ധുമേനോനും കലാഭവൻ മണിയും നായികാ നായകന്മാരായിരുന്നു. നീണ്ട ഇടവേളക്കു ശേഷമാണ് ഈ ജോഡി വീണ്ടും ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ രാജമാണിക്യത്തിൽ സിന്ധുവിന് ശ്രദ്ധേയമായ വേഷമാണ്.
Generated from archived content: cinema1_sept28_05.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English