സൂപ്പർ സംഗീതമൊരുക്കാൻ ജയചന്ദ്രൻ

സൂപ്പർതാര ചിത്രങ്ങൾക്ക്‌ ഈണമൊരുക്കുന്ന തിരക്കിലാണ്‌ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. മമ്മൂട്ടിയുടെ ‘ബസ്‌ കണ്ടക്‌ടർ’, മോഹൻലാലിന്റെ ‘കനൽ’, ‘മഹാസമുദ്രം’ എന്നീ സിനിമകളുടെ ഹൈലൈറ്റുകളിലൊന്ന്‌ ജയചന്ദ്രന്റെ സംഗീതസംവിധാന മികവാണ്‌. വിനയന്റെ പുതുമുഖ ചിത്രം ‘ബോയ്‌ഫ്രണ്ടി’ന്റെ സംഗീതസംവിധായകനും ഈ ചെറുപ്പക്കാരൻ തന്നെയാണ്‌. സെമി ക്ലാസിക്കൽ, അടിപൊടി ഗാനങ്ങൾ സൃഷ്‌ടിച്ച്‌ എല്ലാത്തരം ശ്രോതാക്കളെയും ആകർഷിക്കാൻ ജയചന്ദ്രന്‌ കഴിയുന്നു. 20-ഓളം ചിത്രങ്ങൾക്കേ ഈണമിട്ടിട്ടുളളുവെങ്കിലും ഗാനങ്ങളിൽ ഭൂരിഭാഗവും ഹിറ്റായതാണ്‌ ഈ സംഗീത സംവിധായകനെ മറ്റുളളവരിൽനിന്നും വ്യത്യസ്‌തനാക്കുന്നത്‌.

അർധശാസ്‌ത്രീയ ഗാനങ്ങൾക്ക്‌ പുതിയൊരു മാനം തന്നെ നൽകി ജയചന്ദ്രൻ. ‘വാൽക്കണ്ണാടി’ക്കുവേണ്ടി ‘പുന്നാഗവരാളി’ രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘മണിക്കുയിലേ….’ എന്ന പ്രണയഗാനം ജയചന്ദ്രന്റെ പ്രശസ്‌തി വർധിപ്പിച്ചു. ‘പെരുമഴക്കാലം’, ‘ഗൗരീശങ്കരം’ എന്നീ ചിത്രങ്ങൾ സംസ്ഥാന അംഗീകാരവും നേടിക്കൊടുത്തു. ദ്വിജാവന്തിയും കല്യാണിയും ആണ്‌ ജയചന്ദ്രന്റെ ഇഷ്‌ടരാഗങ്ങൾ. 1993-ൽ ‘ചന്ത’ എന്ന ചിത്രത്തോടെയാണ്‌ സംഗീത സംവിധായകനാകുന്നത്‌.

Generated from archived content: cinema1_oct26_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here