ഭരത്‌ചന്ദ്രൻ ഐ.പി.എസിന്റെ റീമേക്കിലൂടെ ജ്യോതിർമയി തമിഴകത്ത് അഭിനയത്തിന്റെ മാറ്റുരക്കുന്നു. ശ്രേയ റെഡ്‌ഢി അവതരിപ്പിച്ച പോലീസ് ഓഫീസറുടെ വേഷം ജ്യോതിയെ തമിഴിൽ തിരക്കുളള നായികയാക്കിയേക്കും. സത്യരാജാണ് സുരേഷ്‌ഗോപിയുടെ പകരക്കാരനാകുന്നത്. പ്രതിനായക കഥാപാത്രത്തെ കാർത്തിക് അവതരിപ്പിക്കുന്നു. സായികുമാർ അനശ്വരമാക്കിയ കഥാപാത്രമാണ് കാർത്തിക്കിനെ തേടിയെത്തിയിരിക്കുന്നത്. സുന്ദരി ഫിലിംസിന്റെ ബാനറിൽ രാജ്‌കപൂറാണ് പോലീസ് കഥ സിനിമയാക്കുന്നത്.
വിവാഹശേഷം തെലുങ്കിലേക്ക് ചേക്കേറിയ ജ്യോതിർമയിക്ക് വീണുകിട്ടിയ അവസരമാണ് തമിഴിലേത്. ഗ്ലാമർ പ്രദർശനം ആവശ്യമില്ലാത്ത, പോലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന നായികാവേഷം ജ്യോതിക്ക് അനുകൂലമാണ്.
ടെലിവിഷൻ രംഗത്ത് കഴിവു തെളിയിച്ച ശേഷമാണ് സിനിമയിലേക്ക് കടന്നത്. ‘ഭവം’ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് ദേശീയതലത്തിലും അംഗീകരിക്കപ്പെട്ടു. അന്യർ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ കരുത്തുറ്റ സ്‌ത്രീ കഥാപാത്രങ്ങളാണ് നായികയ്‌ക്ക് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുളളിൽ സൂപ്പർതാരങ്ങളുടെയെല്ലാം നായികയാകാൻ കഴിഞ്ഞത് കരിയറിൽ ജ്യോതിക്ക് നേട്ടമായിരുന്നു. അടുത്തിടെ ഒരു ടെലിഫിലിമിലും വേഷമിട്ടു.
Generated from archived content: cinema1_oct19_05.html Author: puzha_com