‘മഹാസമുദ്ര’ത്തിൽ സുജാ കാർത്തിക

സൂപ്പർതാര സിനിമകളിലെല്ലാം സഹകരിക്കാനായതോടെ സുജാ കാർത്തികക്ക്‌ കൈനിറയെ ചിത്രങ്ങൾ. നായികയല്ലെങ്കിലും ശ്രദ്ധേയമായ ഉപനായികാവേഷങ്ങളിൽ തിളങ്ങാനായത്‌ ഈ എറണാകുളംകാരിക്ക്‌ അനുഗ്രഹമായിരിക്കുകയാണ്‌. മോഹൻലാൽ മുക്കുവവേഷത്തിൽ എത്തുന്ന ‘മഹാസമുദ്ര’ത്തിൽ സുജക്ക്‌ നായികയോളം പ്രാധാന്യമുളള വേഷമാണ്‌. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന അരഡസനിലധികം സിനിമകളിൽ ഈ നായികയുണ്ട്‌. ‘നേരറിയാൻ സി.ബി.ഐ.’യിൽ മൂന്നു നായികമാരിൽ ഒരാളായി എത്തിയതാണ്‌ സുജയുടെ മാർക്കറ്റ്‌ പെട്ടെന്നുയർത്തിയത്‌. സലിംകുമാർ നായകനാകുന്ന ‘അച്ഛനുറങ്ങാത്ത വീട്‌’ ഈ നായികയുടെ കരിയറിൽ നിർണായകമായേക്കാവുന്ന ചിത്രമാണ്‌. സലിംകുമാറിന്റെ പെൺമക്കളിൽ മൂത്തയാളും ഒരു കുട്ടിയുടെ അമ്മയുമായ കഥാപാത്രം ‘കോളേജ്‌കുമാരി’ ഇമേജിൽ നിന്നും ഈ യുവനായികയെ രക്ഷിച്ചേക്കും.

പുതിയ തലമുറയിലെ നായികമാരെ പോലെ സുജയും സ്വന്തം ശബ്‌ദമാണ്‌ കഥാപാത്രങ്ങൾക്കു നൽകിവരുന്നത്‌. ചിന്മയ സ്‌കൂളിൽ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിനിയായിരിക്കെ ടെലിവിഷൻ സീരിയലിലൂടെയാണ്‌ സുജാ കാർത്തിക അഭിനയത്തിൽ ഹരിശ്രീ കുറിച്ചത്‌.

Generated from archived content: cinema1_nov23_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here