രാജസേനനുമായി പിരിഞ്ഞിട്ടില്ലെന്ന്‌ ജയറാം

തന്നെ നായകനാക്കി നിരവധി ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ രാജസേനനുമായി പിണങ്ങിപ്പിരിഞ്ഞിട്ടില്ലെന്ന്‌ നടൻ ജയറാം. തികച്ചും വ്യത്യസ്‌തമായ ഒരു പ്രോജക്‌ടിൽ ഇരുവരും വീണ്ടും ഒന്നിക്കാനും സാധ്യതയുണ്ടത്രേ. എന്തായാലും കുറച്ചുകാലമായി തന്റെ പതിവു സംവിധായകരുടെ ചിത്രത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്‌ ജനപ്രിയതാരം. ഈ വ്യത്യസ്‌തത ജയറാമിന്റെ കഥാപാത്രങ്ങളിലും പ്രകടമാണ്‌. സത്യൻ അന്തിക്കാട്‌, രാജസേനൻ തുടങ്ങി ജയറാമിനെ നായകനാക്കി കുടുംബ ചിത്രങ്ങൾ ഒരുക്കിയവരൊക്കെ പുതുമുഖനായകരെയും യുവതാരങ്ങളെയുമാണ്‌ തങ്ങളുടെ പുതിയ ചിത്രങ്ങളിലേക്ക്‌ ക്ഷണിക്കുന്നത്‌. സ്വാഭാവികമായും പ്രാരാബ്‌ധക്കാരായ നായക കഥാപാത്രങ്ങൾ ജയറാമിനെ വിട്ടൊഴിഞ്ഞും കഴിഞ്ഞു. സിബിമലയിലിന്റെ ‘ആലീസ്‌ ഇൻ വണ്ടർലാന്റ്‌’ എന്ന ചിത്രത്തിലെ നായകൻ ആൽബിയും ദീപു കരുണാകരന്റെ ‘വിന്ററി’ലെ നായകനും ജയറാമിന്റെ സ്ഥിരം കഥാപാത്രങ്ങളോട്‌ അകലം പാലിക്കുന്നവരാണ്‌. മുരളി നാഗവളളിയുടെ ചിത്രവും ജയറാമിന്‌ പ്രതീക്ഷയുളളതാണ്‌.

ടൈപ്പാകുന്നു എന്ന്‌ കണ്ടറിഞ്ഞാണ്‌ ജയറാം പാത്ര സ്വീകരണത്തിൽ മാറ്റം വരുത്തിയിട്ടുളളതത്രെ. ഉടൻ റിലീസ്‌ പ്രതീക്ഷിക്കുന്ന സർക്കാർ ദാദയും പൗരനും ജയറാമിന്റെ വ്യത്യസ്‌തമുഖമാണ്‌ പ്രേക്ഷകരിലേക്ക്‌ എത്തിക്കുന്നത്‌.

സംസ്ഥാന പുരസ്‌കാരം മലയാള സിനിമയിലൂടെ നേടാനായില്ലെങ്കിലും തമിഴകം ജയറാമിനോട്‌ കനിഞ്ഞു കഴിഞ്ഞു. ‘തെനാലി’യിലെ പ്രകടനമാണ്‌ ജയറാമിന്‌ നല്ല നടനുളള പുരസ്‌കാരം നേടിക്കൊടുത്തത്‌.

Generated from archived content: cinema1_mar31.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here