‘അശോകമിത്രൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ഗോപിക ധനുഷിന്റെ നായികയാകുന്നു. ഗോപിക ഭാഗ്യനായികയാണെന്ന ജോത്സ്യപ്രവചനമാണ് ധനുഷിനെ നായികാമാറ്റത്തിന് നിർബന്ധിതനാക്കിയിട്ടുളളത്. മലയാളി നായികമാർ വിരളമായി മാത്രമേ ധനുഷിനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുളളു. ബാലുമഹേന്ദ്രയുടെ ‘അത് ഒരു കനാക്കാല’ത്തിലെ പ്രകടനം ധനുഷിനെ വീണ്ടും തിരക്കിന്റെ ലോകത്തെത്തിച്ചിരിക്കുകയാണ്. ‘യാത്ര’യുടെ റീമേക്കിൽ മമ്മൂട്ടി അവതരിപ്പിച്ച വേഷത്തെയാണ് ധനുഷ് സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് ശ്രദ്ധേയമാക്കിയത്.
വിവാഹശേഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ തകർന്നു വീണതുമൂലം ധനുഷ് അതീവ ശ്രദ്ധയോടെയാണ് ഇപ്പോൾ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. സൂപ്പർതാരം രജനീകാന്തും മരുമകന്റെ കരിയറിൽ അതീവ ശ്രദ്ധാലുവാണ്. ശ്രേയയുടെ നായകന്മാരായി പ്രത്യക്ഷപ്പെടുന്നതിലൂടെയാണ് രജനിയും മരുമകൻ ധനുഷും ഇപ്പോൾ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നത്.
Generated from archived content: cinema1_jan4_06.html Author: puzha_com