‘വർഗ’ത്തിലെ നായികാപദം മാതൃഭാഷയിൽ വ്യക്തമായ മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് രേണുകാമേനോൻ. പൃഥ്വിരാജിനൊപ്പം ഇതു മൂന്നാം തവണയാണ് രേണുക സഹകരിക്കുന്നത്. ഗ്രാമീണ സുന്ദരിയായാണ് ഈ ചിത്രത്തിൽ രേണുക എത്തുന്നത്. പൃഥ്വി അവതരിപ്പിക്കുന്ന പോലീസ് ഇൻസ്‌പെക്‌ടർ സോളമൻ ജോസഫിന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന നാദിയയെയാണ് രേണുക പ്രതിനിധാനം ചെയ്യുന്നത്. നിർധന കുടുംബാംഗമായ നാദിയയുമായി സോളമൻ ഇടയുന്നതും പിന്നീട് അടുപ്പത്തിലാകുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.
രേണുക അഭിനയിച്ച അഞ്ചു മലയാളചിത്രങ്ങളിൽ മൂന്നെണ്ണത്തിലും പൃഥ്വി നായകനായിരുന്നു. അരങ്ങേറ്റ ചിത്രമായ ‘മായാമോഹിതചന്ദ്രനി’ൽ കുഞ്ചാക്കോ ബോബനും പൃഥ്വിരാജുമായിരുന്നു രേണുകയുടെ നായകർ. ചിത്രം ഇപ്പോഴും പെട്ടിക്കുളളിലാണ്. വിനയന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും’ എന്ന ചിത്രത്തിൽ നവ്യാനായർക്ക് പകരക്കാരിയായി എത്തിയപ്പോഴും പൃഥ്വി തന്നെയായിരുന്നു നായകൻ.
തെലുങ്കിലും തമിഴിലും ചേക്കേറിയെങ്കിലും ഈ തൃശൂർക്കാരി വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. നീണ്ട ഇടവേളയ്‌ക്കുശേഷം മലയാളത്തിൽ എത്തിയിരിക്കുന്ന രേണുകയുടെ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.
Generated from archived content: cinema1_jan25_06.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English