ദീപക്‌ ദേവിന്‌ കൈനിറയെ ചിത്രങ്ങൾ

പോയവർഷം ഏറ്റവും അധികം ഹിറ്റ്‌ ഗാനങ്ങൾക്ക്‌ ജന്മം നൽകിയ ദീപക്‌ ദേവിന്‌ കൈനിറയെ ചിത്രങ്ങൾ. ചിത്രീകരണം പൂർത്തിയായതും അല്ലാത്തതുമായ ഒട്ടേറെ ചിത്രങ്ങൾക്കു ദീപക്‌ ഈണം പകർന്നു കഴിഞ്ഞു. കിലുക്കം കിലുകിലുക്കം, ലയൺ, ഫാസ്‌റ്റ്‌ ട്രാക്ക്‌, രാഷ്‌ട്രം എന്നീ ചിത്രങ്ങൾ പുറത്തുവരുന്നത്‌ ഈ യുവസംഗീത സംവിധായകന്റെ ഹിറ്റ്‌ ഗാനങ്ങളുമായാണ്‌. ചിത്രങ്ങളുടെ റിലീസിംഗോടെ ഇവയിലെ ഗാനങ്ങൾ ആസ്വാദകർ നെഞ്ചേറ്റി ലാളിക്കുമെന്ന കാര്യത്തിൽ ദീപക്കിന്‌ യാതൊരു സംശയവുമില്ല. മലയാളത്തിൽ ഹിറ്റ്‌ സംഗീതജ്ഞനായി മാറിയതോടെ തമിഴിൽ നിന്നും നിരവധി ഓഫറുകൾ യുവഗായകനെ തേടിയെത്തുന്നുണ്ട്‌. എന്നാൽ മികച്ച ബാനറിലൂടെയാകണം തമിഴിലെ തുടക്കമെന്ന കാര്യത്തിൽ ഇയാൾ ഉറച്ചുനിൽക്കുകയാണ്‌. സുഹൃത്ത്‌ വിനോദ്‌ വർമക്കുവേണ്ടി ദീപക്‌ ഹിന്ദി ആൽബം പൂർത്തിയാക്കിക്കഴിഞ്ഞു.

സംവിധായകൻ സിദ്ദിക്കാണ്‌ ക്രോണിക്‌ ബാച്ചിലറിലൂടെ ദീപകിനെ മലയാള സിനിമയ്‌ക്ക്‌ പരിചയപ്പെടുത്തിയത്‌. എ.ആർ.റഹ്‌മാന്റെ കീബോർഡ്‌ പ്ലെയർ എന്ന നിലയിൽ തുടക്കമിട്ട ഈ യുവാവ്‌ ബോളിവുഡിലെ പ്രമുഖ സംഗീതജ്ഞരായ അനു മാലിക്‌, സന്ദീപ്‌ ചൗത, ആദേശ്‌ ശ്രീവാസ്‌തവ എന്നിവർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്‌.

ആദ്യമായി സ്‌റ്റേജ്‌ ഷോ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ്‌ ദീപക്‌. ജനുവരി 29-ന്‌ കൊച്ചിയിൽ നടക്കുന്ന സംഗീത പരിപാടിയിൽ പഴയതും പുതിയതുമായ മിക്കവാറും എല്ലാ പിന്നണി ഗായകരും പങ്കെടുക്കുമെന്നറിയുന്നു.

Generated from archived content: cinema1_jan18_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here