“ദൈവനാമത്താൽ” – ജയരാജ്‌ ചിത്രം

മതമെന്നാൽ തീവ്രവാദമല്ലെന്നും, സാഹചര്യം കൊണ്ട്‌ മതതീവ്രവാദിയായിപ്പോയ ഒരു ചെറുപ്പക്കാരന്റെ കഥയുമായാണ്‌ ജയരാജ്‌ ഇത്തവണ ക്യാമറ ചലിപ്പിക്കുന്നത്‌. “ദൈവനാമത്താൽ” വഴിതെറ്റുന്ന യുവാക്കളെ നേർവഴിയിലേക്ക്‌ നയിക്കുന്ന ചിത്രമാണ്‌. മുസ്ലീം പശ്ചാത്തലത്തിൽ ജയരാജ്‌ ഒരുക്കുന്ന ആദ്യ ചിത്രവുമാണിത്‌. നായക കഥാപാത്രമായ അൻവറിനെ അവതരിപ്പിക്കുന്നത്‌ പൃഥ്വിരാജാണ്‌.

ഏറെ വിവാദങ്ങൾക്കിടയിൽ ഒരുപാട്‌ സിനിമകൾ നഷ്‌ടപ്പെട്ടുപോയ പൃഥ്വിരാജിന്‌ ഇത്‌ വലിയൊരു ആശ്വാസമാണ്‌ നല്‌കുക. നായിക കഥാപാത്രമായ സമീറയെ അവതരിപ്പിക്കുന്നത്‌ ഭാവനയാണ്‌. ‘പാഠം ഒന്ന്‌ ഒരു വിലാപം’ എന്ന മികച്ച സിനിമ ഒരുക്കിയ ആര്യാടൻ ഷൗക്കത്താണ്‌ ഇതിന്റെ രചനയും നിർമ്മാണവും. ലിബർട്ടി മമ്മൂട്ടി, മാമുക്കോയ, രാധിക, സീനത്ത്‌ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ സണ്ണി ജോസഫാണ്‌. കൈതപ്രത്തിന്റെ വരികൾക്ക്‌ കൈതപ്രം വിശ്വനാഥൻ ഈണം നല്‌കിയിരിക്കുന്നു.

Generated from archived content: cinema1_jan13.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here