നവ്യയുടെ നായകനായി സൈജുവിന്റെ രണ്ടാമൂഴം

മയൂഖത്തിനുശേഷം സൈജു കുറുപ്പ്‌ നായകനാകുന്ന ചിത്രത്തിൽ നവ്യാനായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‘കടൽപോലെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം വ്യത്യസ്‌തമായ പ്രണയകഥയാണ്‌ പറയുന്നത്‌. കടലിന്റെ പശ്ചാത്തലത്തിൽ മുക്കുവരുടെ ജീവിതമാണ്‌ ടി.എൻ. വസന്തകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ഇതൾ വിരിയുന്നത്‌. മഞ്ചിക എന്ന അരയത്തിപ്പെണ്ണ്‌ നവ്യയുടെ കരിയറിൽ നിർണായകമായേക്കും. ‘അമര’ത്തിൽ മാതുവും ‘തിരകൾക്കപ്പുറ’ത്തിൽ മഞ്ഞ്‌ജുവാര്യരും ഇത്തരം കഥാപാത്രങ്ങളിൽ തിളങ്ങിയിരുന്നു. തമിഴിൽ തിരക്കുളള നായികയായി മാറിയ നവ്യനായർ മാതൃഭാഷയിൽ സെലക്‌ടീവായിരിക്കുകയാണിപ്പോൾ. ‘സൈറ’ എന്ന ചിത്രമാണ്‌ മലയാളത്തിൽ ഒടുവിൽ പൂർത്തിയാക്കിയത്‌. മാധ്യമ പ്രവർത്തകയായി ടൈറ്റിൽ റോളിലാണ്‌ ഈ ചിത്രത്തിൽ നവ്യ പ്രത്യക്ഷപ്പെടുന്നത്‌.

‘ഒരു കാതൽ കഥൈ’ ആണ്‌ നവ്യയുടെ പുതിയ തമിഴ്‌ ചിത്രം. ടി.വി. ചന്ദ്രന്റെ ‘ആടുംകൂത്ത്‌’ ഈ താരത്തെ ദേശീയ അവാർഡിന്‌ അർഹയാക്കുമെന്ന സംസാരം ചലച്ചിത്ര പ്രവർത്തകർക്കിടയിലുണ്ട്‌.

Generated from archived content: cinema1_jan11_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here