തമിഴിലേക്ക്‌ ഇനിയില്ലെന്ന്‌ രംഭ

ഗ്ലാമർ നായികമാരുടെ തളളിക്കയറ്റത്തെ തുടർന്ന്‌ രംഭ തമിഴ്‌ സിനിമയെ പാടേ ഉപേക്ഷിച്ച്‌ കന്നഡത്തിൽ ചേക്കേറുന്നു. തമിഴിലും തെലുങ്കിലും ഗ്ലാമറിന്റെ ആൾരൂപമായി വിലസിയ രംഭയെ തമിഴകം തഴഞ്ഞിട്ട്‌ മൂന്നുവർഷം തികഞ്ഞു. ഇതിൽ മനംമടുത്താണത്രേ നായിക ഇനി തമിഴിലേക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുളളത്‌. ബാംഗ്ലൂരിലേക്ക്‌ താമസം മാറ്റിയ നായിക കന്നഡത്തിൽ ശ്രദ്ധയൂന്നുകയാണിപ്പോൾ. എന്നാൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷങ്ങളൊന്നും അവിടെ നിന്നും ലഭിക്കുന്നില്ല.

കലാഭവൻ മണിയുടെ പുതിയ മലയാള ചിത്രത്തിൽ രംഭയെ കാസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. സിദ്ദിഖിന്റെ ‘ക്രോണിക്‌ ബാച്ചിലറി’ൽ മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ്‌ രംഭ മലയാളികളുടെ മനസ്സ്‌ വീണ്ടും കീഴടക്കിയത്‌. ജയറാമിനൊപ്പം വേഷമിട്ട മയിലാട്ടവും ശ്രദ്ധേയമായി. അടുത്തിടെ ഈ താരം വിവാഹിതയാകുമെന്നും അറിയുന്നു. വിവാഹത്തോടെ സിനിമ വിടുന്നതിന്റെ ആദ്യപടിയാണ്‌ തമിഴ്‌ ചിത്രങ്ങളുടെ നിരാകരണമെന്നും സംസാരമുണ്ട്‌. സ്‌കൂൾ വിദ്യാർത്ഥിനി ആയിരിക്കെ ആന്ധ്രാസ്വദേശിനി വിജയലക്ഷ്‌മിയെ പ്രശസ്‌ത സംവിധായകൻ ഹരിഹരനാണ്‌ അമൃതയായി സിനിമയ്‌ക്കു പരിചയപ്പെടുത്തിയത്‌. രംഭ എന്നു പേരുമാറ്റി ഗ്ലാമർ പ്രദർശിപ്പിച്ചതോടെ ഈ നടിയുടെ പ്രശസ്‌തി ബോളിവുഡിൽ വരെ എത്തി.

Generated from archived content: cinema1_feb8_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here