ലക്ഷ്‌മി ഗോപാലസ്വാമി ടെലിവിഷനിലേക്ക്‌

വിനയന്റെ ‘ബോയ്‌ ഫ്രണ്ടി’ൽ അമ്മ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്‌മി ഗോപാലസ്വാമിയും ടെലിവിഷനിലേക്ക്‌. വിജയകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ‘പയ്യംപളളി ചന്തു’ എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ ലക്ഷ്‌മിയുടെ ചുവടുമാറ്റം. ക്യാപ്‌റ്റർ രാജു ടൈറ്റിൽ റോളിൽ എത്തുന്ന ഈ പരമ്പര ചരിത്രസംഭവങ്ങളിലേക്കുളള ഒരെത്തി നോട്ടമാണ്‌.

ലോഹിതദാസിന്റെ ‘അരയന്നങ്ങളുടെ വീട്ടി’ൽ നായികയായി സിനിമാ പ്രവേശം നടത്തിയ ലക്ഷ്‌മി ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയെടുത്തു. ടാറ്റാ കാപ്പിയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്‌മിക്ക്‌ ലോഹിതദാസിന്റെ സീതയാകാൻ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞത്‌ അന്ന്‌ സഹസംവിധായകനായിരുന്ന ബ്ലെസിയാണ്‌. ശാസ്‌ത്രീയ നൃത്തവും മോഡലിംഗുമായി കഴിഞ്ഞിരുന്ന ഹൈദരാബാദുകാരി സിനിമയുടെ ഭാഗമായത്‌ വളരെ പെട്ടെന്നാണ്‌. ശക്തമായ കഥാപാത്രങ്ങൾ ലഭിക്കാത്തതിനെ തുടർന്ന്‌ അൽപകാലം പിൻവാങ്ങിയിരുന്ന ലക്ഷ്‌മിയെ വിനയൻ ശക്തമായ അമ്മവേഷം നൽകിയാണ്‌ സിനിമയിൽ തിരിച്ചുകൊണ്ടുവന്നത്‌. അമ്മവേഷം കെട്ടുന്ന നായികമാരുടെ ദുർവിധി തന്നെയാണ്‌ ബോയ്‌ഫ്രണ്ട്‌ ലക്ഷ്‌മി ഗോപാലസ്വാമിക്കും സമ്മാനിച്ചത്‌. നായകന്റെ അമ്മയാകാനുളള ഓഫറുകളാണ്‌ ഒന്നിനു പിറകെ ഒന്നായി എത്തിക്കൊണ്ടിരുന്നത്‌. തൽക്കാലത്തേക്ക്‌ അമ്മവേഷം ചെയ്യുന്നില്ലെന്ന വാശിയിലാണ്‌ നായിക ഇപ്പോൾ.

Generated from archived content: cinema1_dec28_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here