വിജയ്‌ യേശുദാസ്‌ ബോളിവുഡിലേക്ക്‌

പ്രിയദർശന്റെ ‘ചുപ്‌കേ ചുപ്‌കേ’യിൽ പിന്നണി പാടി വിജയ്‌ യേശുദാസ്‌ ബോളിവുഡിലേക്ക്‌. ഷാഹിദ്‌ കപൂറും കരീന കപൂറും പ്രണയജോഡിയായി അണിനിരക്കുന്ന ഈ ചിത്രത്തിലെ ഗാനം വിജയ്‌ക്ക്‌ മാതൃഭാഷയിൽ ലഭിക്കാത്ത അംഗീകാരം നേടിക്കൊടുക്കുമെന്നാണ്‌ പ്രതീക്ഷ. ഹിമേഷ്‌ രേഷ്‌മിയുടെ ശിക്ഷണത്തിലാണ്‌ ആദ്യ ഹിന്ദിഗാനം ഗന്ധർവഗായകന്റെ പുത്രൻ പാടിയിരിക്കുന്നത്‌.

മലയാളം, തമിഴ്‌ ഭാഷകളിൽ ഹിറ്റ്‌ ഗാനങ്ങൾക്കുവേണ്ടി സ്വരം പകർന്നിട്ടും എന്തുകൊണ്ടോ വിജയ്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇളയരാജ സംഗീതം നൽകിയ ‘പൊന്മുടിപ്പുഴയോരത്തി’ലെ ഗാനമാണ്‌ വിജയുടെ ഒടുവിലത്തെ ഹിറ്റ്‌.

‘ഒരു ചിരികണ്ടാൽ…’ എന്ന ഗാനം മഞ്ഞ്‌ജരിയോടൊത്താണ്‌ വിജയ്‌ പാടിയത്‌. ഇളയരാജയെപ്പോലെയുളള മാസ്‌റ്റർമാർക്കു കീഴിൽ പാടാനായിട്ടും വിജയ്‌ക്ക്‌ അവസരങ്ങളേറിയില്ല. സ്‌റ്റേജ്‌ ഷോകളിൽ തിളങ്ങുന്ന ഈ യുവഗായകൻ ഒരു ഗായികയുമായി ബന്ധപ്പെട്ട്‌ ഗോസിപ്പ്‌ കോളങ്ങളിലും ഇടം തേടിയിട്ടുണ്ട്‌.

Generated from archived content: cinema1_dec21_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here