സംവൃതയുടെ ‘നോട്ടം’

‘ചന്ദ്രോത്സവ’ത്തിൽ ഉപനായികയായി പ്രത്യക്ഷപ്പെട്ട സംവൃത സുനിൽ വീണ്ടും നായിക വേഷത്തിൽ. അരുൺ നായകനാകുന്ന നോട്ടമാണ്‌ സംവൃതയുടെ പുതിയ ചിത്രം. ‘കാറ്റു വന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശശി പരവൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രദ്ധേയമായ റോളാണ്‌ നായികയ്‌ക്ക്‌.

പരീക്ഷത്തിരക്കു കാരണം മികച്ച അവസരങ്ങൾ പലതും നഷ്‌ടമായ സംവൃത സിനിമയിൽ സജീവമാകാനുളള തീരുമാനത്തിലാണ്‌. ഗൾഫ്‌ ഷോയിൽ പങ്കെടുത്തതുമൂലവും നായികയ്‌ക്ക്‌ ചിത്രങ്ങൾ നഷ്‌ടമായി.

എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിൽ നിന്നും സിനിമയിലെത്തിയ നായികമാരിൽ അവസാന പേരുകാരിയാണ്‌ സംവൃത. കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ ബിരുദ പഠനം തുടരുന്ന സംവൃതയുടെ സീനിയർമാരാണ്‌ ദിവ്യ ഉണ്ണി, പൂർണിമ മോഹൻ, ഗായിക രഞ്ഞ്‌ജിനി ജോസ്‌ എന്നിവർ. കഴിഞ്ഞ വർഷം കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിൽ എം.ജി. യൂണിവേഴ്‌സിറ്റിയുടെ മൂന്നാം റാങ്ക്‌ രഞ്ഞ്‌ജിനിക്കായിരുന്നു.

Generated from archived content: cinema1_aug24_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here