നെഗറ്റീവ് ടച്ചുളള കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയ മനോജ് കെ.ജയൻ ചുവടു മാറ്റുന്നു. സൽസ്വഭാവിയും കൃത്യനിർവഹണത്തിൽ വിട്ടുവീഴ്‌ചയില്ലാത്തതുമായ പോലീസ് ഓഫീസറുടെ വേഷമാണ് ‘പതാക’യിൽ. ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന വേഷമാണ് മനോജിന്റെ പോലീസ് കമ്മീഷണർ. അപവാദത്തെത്തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുന്ന വ്യവസായ മന്ത്രി ജോർജ് തര്യനായി സുരേഷ്‌ഗോപി എത്തുന്ന പതാകയിൽ വൻ താരനിരതന്നെയുണ്ട്.
‘അനന്തഭദ്ര’ത്തിലെ ദിഗംബരൻ ശ്രദ്ധിക്കപ്പെട്ടതോടെ മനോജിനെ തേടി വില്ലൻ റോളുകളാണ് അധികവും എത്തിയത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സൂക്ഷ്‌മത പുലർത്തുന്ന ഈ നടൻ അവയെല്ലാം ഒഴിവാക്കി. തമിഴകത്തും മനോജ് ഇമേജിൽ കുരുങ്ങാതിരിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട്. ഒരേ സമയം നെഗറ്റീവ്-പോസിറ്റീവ് വേഷങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. യൂണിഫോം ഗെറ്റപ്പിൽ മനോജിന് ഏറെ തിളങ്ങാൻ കഴിയും.
ഭാര്യ ഉർവശിയും മനോജിനെപ്പോലെ മലയാളത്തിൽ സെലക്‌ടീവായിരിക്കുകയാണ്. ‘മധുചന്ദ്രലേഖ’യുടെ വിജയത്തെത്തുടർന്ന് ലഭിച്ച ഓഫറുകളൊന്നും നായിക സ്വീകരിച്ചിട്ടില്ല.
Generated from archived content: cinema1_apr12_06.html Author: puzha_com