ജോഷിയുടെ ‘നരനി’ലൂടെ സിദ്ദിഖ് വീണ്ടും വില്ലൻ റോളിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. സിദ്ദിഖ് അവതരിപ്പിക്കുന്ന ഗോപിനാഥമേനോൻ ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്. വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങുന്ന സിദ്ദിഖ് വിജി തമ്പിയുടെ ‘സത്യമേവ ജയതേ’യിൽ പ്രധാനവില്ലനെ വ്യത്യസ്‌തമായ ഗെറ്റപ്പിൽ അവതരിപ്പിച്ചാണ് ഇത്തരം കഥാപാത്രങ്ങളിലേക്ക് കൂടുമാറിയത്. ‘ചൂണ്ട’യിലെ വില്ലൻ സിദ്ദിഖിന് സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു. ‘കവർ സ്‌റ്റോറി’യിലും പ്രധാന വില്ലനായി തിളങ്ങിയത് ഈ നടൻ തന്നെയാണ്. സൂപ്പർതാര ചിത്രങ്ങളിൽ സിദ്ദിഖ് ഒരവിഭാജ്യ ഘടകമായി മാറിയിട്ട് നാളേറെയായി. മോഹൻലാൽ അവതരിപ്പിക്കുന്ന വേലായുധൻ നേർക്കുനേർ നേരിടുന്ന കഥാപാത്രമാണ് സിദ്ദിഖിന്റെ ഗോപിനാഥമേനോൻ. ജോഷിയുടെ തന്നെ ‘ലേല’ത്തിൽ നായകനടനെ വെല്ലുന്ന പ്രകടനമായിരുന്നു സിദ്ദിഖിന്റേത്.
Generated from archived content: cinema1-aug03-05.html Author: puzha_com