മുഖ്യമന്ത്രി എന്ന നിലയിൽ ഒന്നേകാൽ വർഷമാണ് ഉമ്മൻചാണ്ടിക്ക് പ്രവർത്തിക്കാൻ ലഭിച്ചത്. സംഭവബഹുലമായ കാലഘട്ടം. അഗ്നിപരീക്ഷണങ്ങളുടെ ദിനങ്ങൾ. വിവാദങ്ങളുടെ വേലിയേറ്റം. ഒരടി മുന്നോട്ടെങ്കിൽ രണ്ടടി പിന്നോട്ട്. ഇതൊക്കെയാണെങ്കിലും ‘കേരളം കണ്ട ഏറ്റവും സ്‌മാർട്ട് മുഖ്യമന്ത്രി’യെന്ന് സൂര്യ കൃഷ്‌ണമൂർത്തിയും ‘അധഃസ്ഥിതരുടെ മുഖ്യമന്ത്രി’യെന്ന് കേരളകൗമുദി പത്രവും ഉമ്മൻചാണ്ടിയെ വിശേഷിപ്പിച്ചു. കഠിനാധ്വാനത്തിലൂടെയും ഭാവനാപൂർണമായ നടപടികളിലൂടെയും ധീരമായ ഇടപെടലുകളിലൂടെയുമാണ് അദ്ദേഹം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനാവരണം; ഒപ്പം ഒരുപാട് ഉമ്മൻചാണ്ടിക്കഥകളും. സുകുമാർ അഴീക്കോടിന്റെ അവതാരികയോടെ.
തുറന്നിട്ട വാതിൽ, പി.റ്റി. ചാക്കോ, വില – 85.00, ഡിസി ബുക്‌സ്
Generated from archived content: bookreview2_apr05_06.html Author: puzha_com