രതി വിജ്ഞാനകോശം

വസ്‌തുതയെ വസ്‌തുതയായി, കാലാനുസൃതമായി, പ്രായാനുസൃതമായി, മനസ്സിലാക്കാനും പഠിക്കാനുമുളള അവകാശം മനുഷ്യനുണ്ട്‌. ലൈംഗിക വിദ്യാഭ്യാസം അമിതമായ ജിജ്ഞാസയെ ശമിപ്പിക്കും. എങ്കിലും ലൈംഗികതയോടെ ആരോഗ്യകരമായ മനോഭാവം ഉണ്ടാക്കാൻ പര്യാപ്‌തമായിരിക്കണം. സദാചാരവും സംസ്‌കാരവും അവയുടെ ലക്ഷ്യമായിരിക്കണം. വ്യക്തിയുടെയും സമൂഹത്തിന്റെയും കുടുംബബന്ധങ്ങളുടെ മാന്യതയേയും ഉയർത്തിപ്പിടിക്കത്തക്കവണ്ണം സാമൂഹികശാസ്‌ത്രം, ശരീരശാസ്‌ത്രം, ആത്മീയ മൂല്യങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലുളള ലൈംഗിക വിദ്യാഭ്യാസമാണ്‌ അത്യന്തം പ്രയോജനകരമാവുന്നത്‌.

രതിക്ക്‌ ബുദ്ധിപരവും വികാരപരവും ജീവശാസ്‌ത്രപരവും ആത്മീയവുമായ ചക്രവാളങ്ങളുണ്ടെന്നു മനസ്സിലാക്കാൻ രതിവിജ്ഞാനകോശം പോലെയുളള ഗ്രന്ഥങ്ങൾ ഇന്ന്‌ ആവശ്യമാണ്‌. പ്രത്യേകിച്ച്‌ മലയാള ശാസ്‌ത്രസാഹിത്യത്തിന്‌ ഇത്തരം ഗ്രന്ഥങ്ങൾ ഈ മണ്‌ഡലത്തിലുളള ശൂന്യത നികത്താൻ അത്യാവശ്യമാകുന്നു.

രതി വിജ്ഞാനകോശം, ഡോ.പി.എം. മാത്യു വെല്ലൂർ, വില – 325.00, ഡിസി ബുക്‌സ്‌

Generated from archived content: bookreview1_apr05_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here