റീഡർ

സ്‌കൂളിൽ നിന്നും വീട്ടിലേക്കുമടങ്ങുന്ന വഴിയിൽ അസുഖം ബാധിച്ചുവീഴുന്ന മൈക്കിൾ ബർഗ്‌ എന്ന പതിനഞ്ചുവയസുകാരനെ ഇരട്ടിപ്രായമുളള ഹന്ന രക്ഷിക്കുന്നു. താമസിയാതെ അവൾ അവന്റെ കാമുകിയാകുന്നു. അവൾ തന്റെ കാമംകൊണ്ട്‌ അവനെ മോഹിപ്പിച്ചെങ്കിലും വിചിത്രമായ നിശബ്‌ദതകൊണ്ട്‌ കുഴക്കി. എന്നിട്ട്‌ അവൾ അപ്രത്യക്ഷയാകുന്നു. മൈക്കിൾ പിന്നീട്‌ അവളെ കാണുമ്പോൾ അവൾ ഭീകരമായൊരു കുറ്റത്തിന്റെ പേരിൽ വിചാരണ നേരിടുന്ന തടവുകാരിയും അവനൊരു നിയമവിദ്യാർത്ഥിയുമാണ്‌. വിചാരണയ്‌ക്കിടെ അവൾ സ്വയം ന്യായീകരിക്കുവാൻ വിസമമതിക്കുന്നതു കാണുമ്പോൾ തന്റെ പൂർവ്വകാമുകി കൊലപാതകത്തേക്കാൾ ലജ്ജാകരമെന്ന്‌ അവൾ കരുതുന്നൊരു രഹസ്യം സൂക്ഷിക്കുകയാണെന്ന്‌ മൈക്കിൾ സാവകാശം മനസിലാക്കുന്നു. വ്യാമോഹിപ്പിക്കുന്ന രതിയുടേയും വായനക്കാരിലുണർത്തുന്ന നീതിബോധത്തിന്റെയും പേരിൽ വാഴ്‌ത്തപ്പെടുന്ന യുദ്ധാനന്തര ജർമനിയുടെ പശ്ചാത്തലത്തിൽ ചുരുൾ നിവരുന്ന പ്രണയത്തിന്റെയും രഹസ്യത്തിന്റെയും; ഭീതിയുടേയും അനുകമ്പയുടേയും കഥയാണ്‌.

റീഡർ, ബേൺഹാർഡ്‌ സ്ലീങ്ക്‌, വിവഃ ഡെന്നീസ്‌ ജോസഫ്‌, വില – 70 രൂപ, ഡിസി ബുക്‌സ്‌

Generated from archived content: book2_oct06_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here