ഹൃദയത്തിന്റെ സ്വരം

ഭാരതത്തിന്റെ ക്ലാസിക്കൽ നൃത്തരൂപങ്ങളെ വിദേശരാജ്യങ്ങളിലെത്തിക്കുകയും ഭരതനാട്യത്തിന്‌ ലോകമെമ്പാടും ആദരവ്‌ നേടിക്കൊടുക്കുകയും ചെയ്‌ത പ്രശസ്‌ത നർത്തകി മൃണാളിനി സാരാഭായിയുടെ ആത്മകഥ. തന്റെ ജീവിത-കർമ്മമണ്‌ഡലങ്ങളെ രൂപപ്പെടുത്തിയ അസാമാന്യ വ്യക്തികൾക്കും, തന്റെ ഹൃദയത്തിനുളളിലെ സ്വരങ്ങളെ ഒരിക്കലും അവഗണിക്കാതെ, അഭിനിവേശങ്ങളെ തിരിച്ചറിഞ്ഞ സ്വന്തം സ്വത്വബലത്തിനും നല്‌കുന്ന അഞ്ഞ്‌ജലിയാണിത്‌.

അസാധാരണമായ ആർജവത്തോടും, ലാളിത്യമാർന്ന ശൈലിയിലും രചിച്ച ഈ കൃതി ഒരു സഫലജീവിതത്തിന്റെ ഊഷ്‌മളവും സുതാര്യവുമായ സ്‌മരണകളുടെ ആകെത്തുകയാണ്‌.

ഹൃദയത്തിന്റെ സ്വരം, മൃണാളിനി സാരാഭായ്‌, വില-130.00, ഡിസി ബുക്‌സ്‌

Generated from archived content: book2_may12_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here