“ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യലേക്കും ഉണരുകയാണ്. ചരിത്രത്തിൽ അപൂർവ്വമായി മാത്രം വന്നുചേരുന്ന ചില നിമിഷങ്ങളുണ്ട്. അങ്ങനെയൊന്നാണിത്. പഴയതിൽനിന്നും പുതിയതിലേക്ക് നാം കാലൂന്നുന്ന നിമിഷം, ഒരു കാലഘട്ടം അവസാനിച്ച് മറ്റൊന്നിനാരംഭം കുറിക്കുന്ന നിമിഷം. അടിച്ചമർത്തപ്പെട്ടിരുന്ന രാഷ്‌ട്രത്തിന്റെ മൂകമായ ആത്മാവിന് ഭാഷണശക്തി ലഭിക്കുന്ന നിമിഷം.” – നെഹ്രു
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ 45 മഹാജീവിതങ്ങളെയാണ് ഈ പുസ്‌തകത്തിലൂടെ അവതരിപ്പിക്കുന്നത്. സ്വന്തം ജീവിതം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായും സാമൂഹിക പുരോഗതിക്കായും ഉഴിഞ്ഞുവെച്ചവർ. കുട്ടികൾക്ക് ഈ മഹാന്മാരുടെ ജീവിതകഥകൾ ഏറെ പ്രചോദനം നല്‌കുന്നവയാണ്. മഹച്ചരിതമാല മൂന്നു വാല്യങ്ങളിൽ നിന്നെടുത്ത ഈ ലേഖനങ്ങൾ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഈ മഹാന്മാരുടെ പങ്ക് വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യസമര പോരാളികൾ, ഡിസി ബുക്‌സ്, വില – 75.00, പേജ് – 180
Generated from archived content: book2_jan25_06.html Author: puzha_com