“കവിത
കാറ്റിരമ്പം പോലെ
കടന്നുവരുന്നു.”
ഉഴുതുണർന്ന മണ്ണിൽ വീണ വിത്തും വിതയും ചോരയും കണ്ണീരുമാണ് ഈ കവിക്ക് കവിത. അനാഥമാക്കപ്പെട്ട ജീവിതവും അടിമയുടെയും അധഃസ്ഥിതന്റെയും ആർത്തമായ ഓർമ്മയുമാണത്. ചാട്ടവാറടിയേറ്റ് പുളയുന്നവന്റെ ചോരയിറ്റുന്ന മുറിപ്പാടുകൾ ഈ കവിതകൾ നക്കിയുണക്കുന്നു. നിലയ്‌ക്കാത്ത കാരുണ്യമായ് നിറഞ്ഞുപെയ്യുന്നു.
“അഗ്നിയെ
ആവാഹിപ്പാൻ
തുറന്നോരകക്കാമ്പിൻ
നഗ്നത
ക്ഷന്തവ്യമല്ലെന്ന്
നീ വിധിച്ചില്ലേ…”
എന്ന് ചോദ്യശരങ്ങളുതിർക്കാനും
“അന്നറുത്തെടുത്തില്ലേ
നീ ഗുരോ പെരുവിരൽ
ഇന്നതിന്നഭാവത്തെ
ഞാൻ മറികടന്നല്ലോ…”
എന്ന് വിധിക്കുന്നവന്റെ ഇച്ഛകൾക്കപ്പുറം പൊട്ടിമുളയ്‌ക്കാനുളള കരുത്തും ഈ കവിതകൾക്കുണ്ട്.
പഠനംഃ ഡോ. കെ.എസ്. രാധാകൃഷ്‌ണൻ
കവിജീവിതം, കെ.തങ്കപ്പൻ, വില – 50.00, കറന്റ് ബുക്‌സ്
Generated from archived content: book2_dec7_05.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English