‘എന്നെ നോക്കൂ, എന്റെ മുഖത്തേക്കു നോക്കൂ. നഗ്നമായ മുഖം. ചായങ്ങളും മേക്കപ്പുമില്ലാത്ത, അലുക്കുകളും ആഭരണങ്ങളുമില്ലാത്ത നഗ്നമായ മുഖം. എന്താണവിടെയുളളത്? നെറ്റി, പുരികങ്ങൾ, നാസാരന്ധ്രങ്ങൾ, വായ, താടി, മുപ്പത്തിരണ്ടു മുഖപേശികൾ. ശബ്‌ദശൂന്യമായ ഭാഷയെ നാം ഇവയുപയോഗിച്ചാണു സൃഷ്‌ടിക്കുന്നത്. നവരസങ്ങൾ-ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം.
നൃത്തത്തിലെന്നപോലെ ജീവിതത്തിലും ഉളളിലിരിപ്പു വെളിപ്പെടുത്താൻ നമുക്ക് ഒൻപതു വഴികളിലേറെ ആവശ്യമില്ല. വേണമെങ്കിൽ ഈ വഴികളെ-ഈ രസങ്ങളെ-ഹൃദയത്തിന്റെ ഒൻപതു മുഖങ്ങളെന്നു നിങ്ങൾക്കു വിളിക്കാം.’
ജീവിതവും കലയും അയത്‌നലളിതമായി ഒത്തുചേരുന്ന സുന്ദരമായ കൃതി. കലയുടെയും ജീവിതത്തിന്റെയും അർത്ഥതലങ്ങൾ തേടുന്ന, അതിന്റെ സങ്കീർണ്ണതകൾ ആവിഷ്‌കരിക്കുന്ന അനിതാനായരുടെ ഏറ്റവും പുതിയ നോവലിന്റെ മലയാള പരിഭാഷ.
വിവർത്തനംഃ ജോണി എം.എൽ.
മിസ്‌ട്രസ്, അനിതാ നായർ, വില – 195.00, പേജ് – 470
Generated from archived content: book2_aug9_06.html Author: puzha_com