വാറ്റ് (വാല്യു ആഡഡ് ടാക്്സ്-മൂല്യവർദ്ധിതനികുതി) ഒരു യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഇനി വാറ്റിനെ എല്ലാവരും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്‌തേ പറ്റൂ. വാറ്റിനെ നേരിടാനുളള ഏറ്റവും എളുപ്പവഴി വാറ്റിനെ അറിയുക എന്നതാണ്. വാറ്റിനെക്കുറിച്ച് ഒട്ടേറെ തെറ്റുധാരണകൾ നിലനില്‌ക്കുന്നുണ്ട്. കൂടുതൽ അറിഞ്ഞാൽ മാത്രമേ വാറ്റിന്റെ മേന്മകൾ പ്രയോജനപ്പെടുത്താനും അതിനെ ബിസിനസ്സിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനും കഴിയൂ.
വാറ്റ് എന്നാലെന്താണ്? വാറ്റിന്റെ പ്രധാന സവിശേഷതകൾ, വാറ്റും വില്‌പനനികുതിയും തമ്മിലുളള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? ഏതൊക്കെ വ്യാപാരികളാണ് വാറ്റ് നിയമത്തിന്റെ പരിധിയിൽ വരുന്നത്? വാറ്റ് നിയമപ്രകാരം രജിസ്‌ട്രേഷനുളള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? വാറ്റ് പ്രകാരം നികുതി ഒഴിവാക്കപ്പെട്ടിരിക്കുന്ന സാധനങ്ങൾ എന്തൊക്കെയാണ്? മൂല്യവർദ്ധിതനികുതിയുടെ പരിധിക്കു പുറത്തുവരുന്ന സാധനങ്ങൾ എന്തൊക്കെയാണ്?
ടിൻ നമ്പർ, അനുമാനനികുതി എന്നിവ എന്താണ്? വ്യാപരികൾക്കും വ്യവസായികൾക്കും കയറ്റുമതിക്കാർക്കും വാറ്റ് എങ്ങനെയാണ് സഹായകരമാകുക? വ്യാപാരികളും ചില വ്യവസായികളും ഇപ്പോഴും വാറ്റിനെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? വാറ്റ് ഉപഭോക്താക്കളെ എങ്ങനെയാണ് ബാധിക്കുക? വാറ്റ് നിയമപ്രകാരം വ്യാപാരികൾ സൂക്ഷിക്കേണ്ട കണക്കുബുക്കുകൾ ഏതൊക്കെയാണ്? നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ ആർക്കൊക്കെ എങ്ങനെയൊക്കെയാണ് അപ്പീലുകൾ നല്‌കേണ്ടത്?
കച്ചവട ഡിസ്‌കൗണ്ടുകളെ വാറ്റ് നിയമം എങ്ങനെയാണ് ബാധിക്കുന്നത്? വാറ്റിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? വാറ്റ് നടപ്പിലാക്കിയതോടെ ഇല്ലാതായ നികുതികൾ ഏതൊക്കെയാണ്? വാറ്റ് ഓഡിറ്റ് തുടരെത്തുടരെ ഉണ്ടാകുമോ?
വാറ്റിനെക്കുറിച്ച് നിങ്ങളുടെ മിക്ക സംശയങ്ങൾക്കും ഉത്തരം നല്‌കുന്ന പുസ്‌തകം.
വാറ്റ്‌ഃ അറിയേണ്ട കാര്യങ്ങൾ, കെ. കൃഷ്‌ണമൂർത്തി, വില – 45 രൂപ, ഡി സി ബുക്‌സ്.
Generated from archived content: book2_aug31_05.html Author: puzha_com