ശ്രീ ആണ്ടാൾ കൃതികൾ-തിരുപ്പാവൈയും നാച്ചിയാർ തിരുമൊഴിയും

ഭാരതീയ കവയിത്രികളിൽ ആണ്ടാളിന്‌ മഹത്തായ സ്ഥാനം കല്പിച്ചിരിക്കുന്നു. നിയന്ത്രണങ്ങളെ ആദ്യമായി പൊട്ടിച്ചെറിഞ്ഞ സ്‌ത്രീഭാഷണം ആണ്ടാൾ കവിതയിൽ നാം കേൾക്കുന്നു. ‘തിരുപ്പാവൈ’യും ‘നാച്ചിയാർ തിരുമൊഴി’യുമാണ്‌ ആണ്ടാളിന്റെ കൃതികൾ. ശ്രീകൃഷ്‌ണനെ ഭർത്താവായി ലഭിക്കണമെന്ന്‌ ആഗ്രഹിച്ച്‌ ഗോപകന്യമാർ നടത്തിയ പാവൈനോൻപ്‌ (ആർദ്രാവ്രതം) ആണ്‌ തിരുപ്പാവൈയിലെ പ്രതിപാദ്യം. തിരുപ്പാവൈയിൽ ആണ്ടാൾ വ്യംഗമായി പ്രകടിപ്പിച്ച ശ്രീകൃഷ്‌ണപ്രേമത്തെ ‘നാച്ചിയാർ തിരുമൊഴി’യിൽ വളരെ പ്രകടമായി വെളിപ്പെടുത്തുന്നു. തമിഴ്‌ സാഹിത്യത്തെയും തമിഴ്‌ കലാരൂപങ്ങളെയും ഗണ്യമായി സ്വാധീനിച്ച ആണ്ടാൾകൃതികളുടെ വിവർത്തനമാണ്‌ ഈ ഗ്രന്ഥം.

ശ്രീ ആണ്ടാൾ കൃതികൾ-തിരുപ്പാവൈയും നാച്ചിയാർ തിരുമൊഴിയും, വിവഃ ഉളളൂർ എം.പരമേശ്വരൻ, വില – 45.00, പേജ്‌ – 88

Generated from archived content: book2_aug25_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here