നമ്പൂതിരിമാർ വിഷയാസക്തിയിൽനിന്ന് വിഷയാസക്തിയിലേക്ക് ഊഞ്ഞാലാടി മദിച്ചപ്പോൾ സൂര്യകാലടി മനയ്‌ക്കലെ സാത്വികനായ ഭട്ടതിരിമാത്രം ധർമ്മസ്ഥിതനായി ജീവിതം നയിച്ചു. ഒപ്പം തന്റെ സമൂഹത്തെ നേർവഴിക്കു നയിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇരുളടഞ്ഞ ഒരു യുഗത്തിൽ അല്‌പം പ്രകാശം വീഴ്‌ത്തിയ ഒരു നെയ്‌ത്തിരിയായിരുന്നു സൂര്യകാലടി ഭട്ടതിരി. ധർമ്മയുദ്ധങ്ങളുടേതായ ഒരു കാലഘട്ടത്തിന്റെ കഥ. ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും കൊട്ടാരം പുരോഹിതന്റെയും പടനായകരുടെയും രായസക്കാരന്റെയും ലോകത്തിൽ ജീവിച്ച കുറെ മനുഷ്യരുടെ പച്ചയായ ജീവിതാഖ്യാനങ്ങൾ ഹൃദ്യമായി അവതരിപ്പിക്കുകയാണിവിടെ. രണ്ടു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിരുന്ന ഈ ബൃഹദ്‌നോവൽ ഇപ്പോൾ ഒറ്റവാല്യത്തിൽ.
സൂര്യകാലടി, പി.വി.തമ്പി, വില – 180, ഡി സി ബുക്‌സ്
Generated from archived content: book2_apr26_06.html Author: puzha_com