തിരുക്കുറൾ

ലോകത്തിനുതന്നെ വഴികാട്ടിയായ ധർമ്മശാസ്‌ത്ര ഗ്രന്ഥം. സാഹിത്യപരമായ പ്രാധാന്യത്തോടൊപ്പം മൗലികത, സാർവജനീനത, സമകാലിക പ്രസക്തി, സാരള്യം, ഗഹനത തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം തമിഴിലെ അനശ്വരകാവ്യമായ തിരുക്കുറളിലടങ്ങിയിരിക്കുന്നു. 133 അധികാരങ്ങളിലായി 1330 കുറളുകൾ ഉളള ഈ ഗ്രന്ഥത്തിലെ ഓരോ കുറളിലും ഓരോ അർത്ഥസാഗരം അടങ്ങിയിരിക്കുന്നു. ഏഴു പദങ്ങൾ മാത്രം കൊണ്ട്‌ രചിച്ച കുറളിലെ ഓരോ പദവും ഒരു മഹാനദി എന്നതുപോലെ ഭാവാർത്ഥം പകരുന്നതുമാണ്‌.

തിരുക്കുറളിന്റെ സമഗ്രവും സമ്പൂർണ്ണവും ഭാഷ്യരൂപത്തിലുളളതുമായ വിവർത്തനം മലയാളത്തിൽ ആദ്യമായാണ്‌. ബഹുഭാഷാ പണ്‌ഡിതനും ശാസ്‌ത്രതത്ത്വങ്ങളിൽ നിഷ്‌ണാതനുമായ ശ്രീ. കെ.ജി. ചന്ദ്രശേഖരൻ നായർ വളരെയധികം ശാസ്‌ത്രഗ്രന്ഥങ്ങൾ പഠിച്ച്‌ കുറളിലടങ്ങിയിട്ടുളള വളളുവരുടെ തത്ത്വങ്ങളെയും കുറളിന്‌ മറ്റുളള വേദശാസ്‌ത്രങ്ങളോടുളള സാമ്യതയെയും ഗഹനമായി ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നു. കഥകളും തത്ത്വചിന്തകളും നീതിവാക്യങ്ങളും ശാസ്‌ത്രീ ധർമ്മങ്ങളും ഇഴപിരിയാതെ കോർത്തിണക്കി മറ്റേതൊരു വിവർത്തനത്തെയും അതിശയിപ്പിക്കുന്നതരത്തിൽ ഉജ്ജ്വലമാക്കിത്തീർത്തിരിക്കുന്നു.

തിരുക്കുറൾ, തിരുവളളുവർ, വില – 295 രൂപ, ഡിസി ബുക്‌സ്‌

Generated from archived content: book2_apr20_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English