നദികളെ കേന്ദ്രീകരിച്ചുകൊണ്ട് കേരളത്തിന്റെ സമ്പദ്‌ഘടനയും സംസ്‌കാരവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന പഠനഗ്രന്ഥമാണിത്. ആകാശവും ഭൂമിയും ജലവും ഒരുപോലെ മലിനമാക്കപ്പെടുന്ന ഈ അന്തരാളഘട്ടത്തിൽ ഈ പുസ്‌തകത്തിന്റെ പ്രസക്തി വിലമതിക്കാനാവാത്തതാണ്. നദികൾ, അമൃതധാരകൾ, കേരളത്തിലെ നദികൾ, പുഴയൊഴുകും വഴികൾ, നദികളും വ്യവസായശാലകളും, നദികളും കാർഷികവിളകളും, ആഘോഷങ്ങളും ആചാരങ്ങളും, ഉൾനാടൻ മത്സ്യങ്ങൾ, നദീജലമലിനീകരണവും നിയന്ത്രണമാർഗ്ഗങ്ങളും തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ സമഗ്രമായും സൂക്ഷ്‌മമായുമുളള നദീപഠനം നിർവ്വഹിക്കപ്പെടുന്നു. വൈജ്ഞാനിക സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ് ഈ കൃതി.
ഡോ.ജോർജ് ഓണക്കൂറിന്റെ അവതാരിക.
കേരളത്തിലെ നദികൾ
സുരേഷ് മണ്ണാറശാല
വില – 90.00
Generated from archived content: book1_may3_06.html Author: puzha_com