സോഷ്യൂറിനു ശേഷം ഭാഷാശാസ്‌ത്രത്തിലും മറ്റു ബന്ധപ്പെട്ട വിജ്ഞാനമേഖലകളിലും ഉണ്ടായ മൗലികമായ പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ മനുഷ്യൻ വിഷയിയായി മാറുന്ന പ്രക്രിയയെപ്പറ്റിയും സമൂഹരൂപീകരണത്തെപ്പറ്റിയും തന്റേതായ രീതിയിൽ ഉറക്കെ ചിന്തിക്കുന്ന ഒരെഴുത്തുകാരനെയാണ് ഒന്നാം ഭാഗത്തിൽ കാണുക. ഇതോടൊപ്പം അറിവിന്റെയും അധികാരത്തിന്റെയും ലിംഗ-ജാതി വ്യത്യാസങ്ങളുടെയും പ്രത്യയശാസ്‌ത്രത്തെപ്പറ്റിയും വട്ടമറ്റം എഴുതുന്നു. ഈ എഴുത്തിലൂടെയാണ് പുസ്‌തകം രണ്ടാംഭാഗത്തിലേക്കു കടക്കുന്നത്. അതായത് ഒന്നാംഭാഗത്തെ ഭാഷാവിചാരങ്ങൾക്കും രണ്ടാംഭാഗത്തെ സാമൂഹ്യവിചാരങ്ങൾക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നർത്ഥം. – ഡോ.വി.സി.ഹാരിസ്
ഭാഷയും ആധിപത്യവും, സെബാസ്‌റ്റ്യൻ വട്ടമറ്റം, വില- 75.00, കറന്റ് ബുക്‌സ്, കോട്ടയം
Generated from archived content: book1_may12_06.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English