ചെറിയ മരങ്ങളുടെ വേരുകൾ

വേരുകൾ ഭൂമിയോട്‌ വർത്തമാനം പറയുമെന്ന്‌ ആരാണ്‌ പറഞ്ഞത്‌? നിയോൺ ലാംബുകളുടെ വെളിച്ചത്തിനിടയിലും രാത്രിയെ തിരിച്ചറിയാൻ കാഴ്‌ചയുളള കണ്ണുകൾക്ക്‌ കഴിയുന്നു. ഇരുട്ട്‌ വെളിച്ചമാണെന്ന്‌ പറയുന്നത്‌ തെറ്റല്ലെന്ന്‌ സാമൂഹ്യ ഇടങ്ങളിലെന്നപോലെ കവിതയിലും ശക്തിപ്പെട്ടു വരുന്നുണ്ട്‌. ഇരുട്ട്‌ ഇരുട്ടായും വെളിച്ചം വെളിച്ചമായും തിരിച്ചറിയുന്ന, ജീവിതം തീവ്രമായി മിടിക്കുന്ന പേജുകളെയാണ്‌ നിങ്ങളിപ്പോൾ വിരൽകൊണ്ട്‌ തൊടുന്നത്‌. കവിതയുടെ ഒരു സർവേയിലും ഗ്രാഫിലും അടയാളപ്പെട്ടിട്ടില്ലാത്തവരും പാരച്ച്യൂട്ടില്ലാതെ, കുത്തനെ തലയിടിച്ചു വീണ്‌ ചോരയാൽ നമ്മെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. മലയാള കവിതയിലെ ശ്രദ്ധേയരായവരും പുതിയവരുമായ കവികളുടെ സമഗ്രതീവ്രതയെക്കുറിച്ച്‌ ചെറിയ മിന്നൽസ്‌പർശങ്ങളെങ്കിലും നിങ്ങൾക്ക്‌ തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ, അതുതന്നെയാണ്‌ ഈ സമാഹാരത്തിന്റെ പ്രസക്തിയും.

വൈവിദ്ധ്യങ്ങളിലേക്ക്‌ ജാഗ്രതയോടെ ഇറങ്ങുന്ന പുതുകവിതയുടെ ജലവേരുകൾ. കേട്ടുപഴകിയ ശബ്‌ദങ്ങൾക്കു മുകളിൽ വളരുന്ന വ്യത്യസ്‌തതയെ അടയാളപ്പെടുത്തുന്ന മുപ്പതിൽപ്പരം കവിതകൾ.

ചെറിയ മരങ്ങളുടെ വേരുകൾ (തിരഞ്ഞെടുത്ത കവിതകൾ)

എഡിറ്റർഃ മനോജ്‌ കാട്ടാമ്പളളി, സൗരവം പബ്ലിക്കേഷൻസ്‌

Generated from archived content: book1_mar23.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here