ചെറുകഥക്കകത്ത് കഥ വേണമെന്നത് നിര്‍ബന്ധമാണ്. കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന ചെറുകഥകളെ നോക്കു. മൂല്യവത്തും അര്‍ഥവത്തുമായ കഥയുണ്ടാവും അതില്‍. എസ് ആര്‍ ലാലിന്റെ ‘ ഭൂമിയില്‍ നടക്കുന്നു ‘ എന്ന ആദ്യ സമാഹാരത്തിലെ പതിമൂന്ന് കഥകളിലും കഥയുണ്ട് ഭൂമിയില്‍ നടക്കുന്നതും ഭൂമിയോട് ബന്ധപ്പെട്ടതുമായ കഥകള്‍.
ലാലിന്റെ കഥകളില്‍ മികച്ചൊരു കഥാ കഥന രീതിയുണ്ട്. ക്ലിഷേയില്ലാത്ത ഭാഷയിലൂടെ ജാഡയേതുമില്ലാത്ത കഥപറച്ചില്‍. പ്രതീകങ്ങള്‍കൊണ്ടൂം വിശേഷണങ്ങള്‍ കൊണ്ടും ഇക്കഥകള്‍ വായനക്കാരനെ ബുദ്ധിമുട്ടിക്കില്ല. അതേ സമയം ശക്തമായ ഭാഷയിലൂടെ ആവിഷ്ക്കരിക്കുന്ന വാങ്മയ ചിത്രങ്ങള്‍ നമ്മുടെ മനസ്സിനേയും ചിന്തയേയും അവബോധത്തേയും സ്പര്‍ശിക്കുകയും ചെയ്യും. കഥാകൃത്ത് ഒരു കഥയിലും നേരിട്ട് ഇടപെടുന്നില്ല. കാഴ്ചക്കാരനായി മാറിനിന്ന് കഥ പറയുന്നതേയുള്ളു.
ശ്രദ്ധേയമായ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കൊണ്ട് സമ്പന്നമാണ് ഇതിലെ കഥകള്‍ സന്ദര്‍ഭങ്ങളിലുടെയല്ലാതെ തന്നെ ചില കഥാപാത്രങ്ങളിലൂടെ ജീവിതാവസ്ഥകളെ പ്രകാശിപ്പിക്കാനുള്ള ശ്രമവും കാണാം. ഓരോ കഥയില്‍ നിന്നും ഓരോ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലേക്ക് ചേക്കേറും ‘ ക്ലാര്‍ക്ക്’[ നിലെ ആനന്ദന്‍ ‘ അപൂര്‍വചിത്രങ്ങളിലെ ‘ ദയാനന്ദന്‍. ചതുരസ്ഥലിയിലെ അച്യുതമ്മാമ ആദര്‍ശപുരുഷന്മാരാണ് എന്ന് അവകാശപ്പെടാതെ കൊള്ളാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍.
കഥയിലെ ശൈലിയാണ് എടുത്തു പറയേണ്ട മറ്റൊരു വസ്തുത വളരെ ഗൗരവമായി വിഷയങ്ങളും മനുഷ്യാവസ്ഥയുടെ ദുരിതപൂര്‍ണ്ണമായ കയങ്ങളും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഒരു നേരിയ നര്‍മ്മത്തിലൂടെയാണ് ഇത് സാധിച്ചിട്ടുള്ളത്. അടക്കിപ്പിടിച്ച നര്‍മ്മത്തോടെ ഏറ്റവും ഉല്‍ക്കടമായ ഭാവത്തേപോലും ജനിപ്പിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
സമാഹാരത്തിലെ കഥകളിലൂടെയാകെ സഞ്ചരിക്കുമ്പോള്‍ കഥാകൃത്ത് വിഹരിക്കുന്ന മണ്ഡലം പ്രധാനമായും രണ്ടിടത്താണ് എന്നു കാണാം. നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യ ജീവിതമാണ് ഒന്നാമത്തേത്. കഥാകൃത്തിന്റെ കോലിയക്കോട് ഗ്രാമവും അതിന്റെ സംസ്ക്കാരവും വയലും വരമ്പും തോടും കാര്‍ഷികവൃത്തിയുമൊക്കെ ഇതിലുണ്ട് ‘ അഗ്രിക്കള്‍ച്ചര്‍ കഥകള്‍’ എന്ന സമാഹാരത്തിലെ ചില കഥകളെ വിശെഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇടത്തരം സര്‍ക്കാര്‍ ജീവനക്കാരന്റെ മണ്ഡലമാണ് രണ്ടാമത്തേത്. ഇതിലെ സര്‍ക്കാര്‍ ജീവനക്കാരാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരല്ല. ഇടത്തരം ക്ലാര്‍ക്കുമാരാണ്. അവരുടെ ചെറിയ ചുറ്റുപാടും ചുരുങ്ങിയ ആഗ്രഹങ്ങളുമാണ് കഥകളില്‍ വരുന്നത്
ചുരുക്കത്തില്‍ സാമാന്യ ജീവിതത്തിന്റെ വിവിധ മുഖങ്ങളെ ഒരു നാട്ടിന്‍ പുറത്തുകാരനായി നിന്നുകൊണ്ടു തന്നെ സമീപിച്ച് തന്റേതായ രീതിയില്‍ ആവിഷ്ക്കരിക്കാന്‍ ലാലിനു സാധിച്ചിരിക്കുന്നു.
എസ് ആര്‍ ലാല്‍
പ്രണത ബുക്സ്
വില – എണ്‍പത്
അവതാരിക ———– കടമ്മനിട്ട രാമകൃഷ്ണന്‍ ————————-
Generated from archived content: book1_jan16_14.html Author: puzha_com
ഭൂമിയിൽ നടക്കുന്നു എന്നതിൽ വരകൾ നിർവഹിച്ചതാര്?. ക്വിസ്സ് ആണ് answer പറഞ്തരുമോ?