കാവ്യകല കുമാരനാശാനിലൂടെ

കാവ്യകലയെപ്പറ്റി പൊതുവെയും ആശാന്റെ കാവ്യങ്ങളെപ്പറ്റി പ്രത്യേകിച്ചും ചിന്തിക്കുന്നതിൽ താത്‌പര്യമുളളവർക്ക്‌ നിരവധി സാധ്യതകളുളള പുതുമേഖലകൾ ഈ പുസ്‌തകത്തിലൂടെ ദർശിക്കാനാവും എന്നു ഞാൻ കരുതുന്നു. ഗൗരവപൂർവ്വമുളള ഗവേഷണത്തിലൂടെയും വിശദമായ പരിശോധനയിലൂടെയും വികസിപ്പിച്ചെടുക്കേണ്ട പല ആശയങ്ങളും ശ്രീ ബാലകൃഷ്‌ണൻ ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നുണ്ട്‌. നാരായണഗുരുസ്വാമിയുടെ സ്‌തോത്രങ്ങൾക്കും ആശാന്റെ സ്‌തോത്രങ്ങൾക്കും തമ്മിലുളള ബന്ധം, ആശാന്റെ സ്‌തോത്രങ്ങൾക്കും അസ്സൽകാവ്യങ്ങൾക്കും തമ്മിലുളള ബന്ധം, ഇംഗ്ലീഷ്‌ റൊമാന്റിക്‌ കാവ്യങ്ങൾക്കും ആശാന്റെ പ്രത്യേക തരത്തിലുളള പ്രണയകാവ്യങ്ങൾക്കും തമ്മിലുളള ബന്ധം, സംസ്‌കൃതകാവ്യ കല്‌പനകൾക്കും ആശാന്റെ കാവ്യങ്ങൾക്കും തമ്മിൽ യഥാർത്ഥത്തിലുളള അകൽച്ച, ആശാന്റെ കാവ്യകലയിൽ തുഞ്ചത്താചാര്യരുടെ സ്വാധീനത്തിന്റെ വ്യാപ്‌തി എന്നിവ ഇതിൽ ചിലതു മാത്രമാണ്‌.

കാവ്യകല കുമാരനാശാനിലൂടെ, പി.കെ. ബാലകൃഷ്‌ണൻ, വില – 120.00, പേജ്‌ – 278

Generated from archived content: book1_aug16_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here