പാതിരിമലയാളം ഒരു പുനർവിചിന്തനം

ആദ്ധ്യാത്മികരംഗത്ത്‌ കത്തോലിക്കാവൈദികശ്രേഷ്‌ഠൻ സമ്മാനിച്ചതെല്ലാം പ്രായേണ സർവ്വാഭൃതങ്ങളായിട്ടുണ്ട്‌. വിദ്യാദാന പ്രേഷിതരംഗത്തും ആതുരശുശ്രൂഷാമേഖലയിലും സാമൂഹികപരിഷ്‌കരണവേദികളിലും അവരുടെ സംഭാവന മഹത്ത്വമെന്നു വാഴ്‌ത്തപ്പെട്ടിരിക്കുന്നു. എന്നാൽ ഭാഷയുടെയും വ്യാകരണത്തിന്റെയും സാഹിത്യത്തിന്റെയും രംഗഭൂമികളിൽ അവർ ചെയ്‌ത പലതും അംഗീകരിക്കപ്പെട്ടിട്ടില്ല. മിഷനറിമാരുടെ ആദ്യകാലഗദ്യത്തിനും സാഹിത്യരചനകൾക്കും പാതിരിമലയാളമെന്ന പരിഹാസപ്പേരിട്ടതെന്തിനാണ്‌? അതിൽ യുക്തിഭംഗവും അപമര്യാദയുമുണ്ട്‌. പാതിരിമലയാളത്തിന്‌ ഒരു പുനർവിചിന്തനമാണ്‌ ഈ കൃതി. സത്യസന്ധവും പക്ഷപാത ബാഹ്യവുമായ ഒരു പൊരുളന്വേഷണത്തിനു പ്രസക്തിയുണ്ടെന്നു കരുതുന്ന ഗ്രന്ഥകാരന്റെ അദ്ധ്വാനപൂർണ്ണമായ ഒരു ഗവേഷണ സാധനയുടെ ഉപോത്‌പന്നമാണ്‌ ഈ ഗ്രന്ഥം. മലയാളഭാഷയുടെ ജൈവസാന്നിധ്യം ഈ കൃതിയിൽ കണ്ടെത്താം.

എസ്‌. ഗുപ്‌തൻനായരുടെ അവതാരികയോടെ

പാതിരിമലയാളം ഒരു പുനർവിചിന്തനം, അഡ്വ.പി.ജെ.ഫ്രാൻസിസ്‌, വില – 90.00, കറന്റ്‌ ബുക്‌സ്‌

Generated from archived content: book1_apr26_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English