നേരേ നോക്കി നടക്കരുത്‌

നേരേ നോക്കി നടക്കരുതാരും

താഴെ നോക്കി നടക്കേണം

താഴെ നോക്കി നടന്നില്ലെങ്കിൽ

വീഴും തുപ്പൽച്ചേറുകളിൽ

‘കൊഴുകൊഴെ’ കാറിത്തുപ്പിയ കഫവും

പഴയതു, ചീഞ്ഞതു വഴി നീളെ

വീട്ടിലടുപ്പിൽ തുപ്പിയ മാന്യൻ

റോട്ടിലുമാപ്പണി ചെയ്യുന്നു.

മത്സ്യം, മാംസം, പച്ചക്കറികളു-

മൊപ്പം റോട്ടിൽ തള്ളുന്നു

മെനയില്ലാത്തവനെറിയും കിറ്റിൽ

നിറയെ രോഗക്കൂമ്പാരം

പുറമേ കണ്ടാൽ മാന്യൻ പക്ഷേ

അറിയുന്നുണ്ടോ അവനുള്ളം

ഇവനെ വിളിക്കാൻ നമ്മുടെ ഭാഷയിൽ

ഇനിയും വാക്കുകൾ ചമയേണം.

Generated from archived content: poem1_mar5_11.html Author: purushan_cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here