‘എനിക്ക് നിന്നെയൊന്നനുഭവിക്കണം’
അവൾ പറഞ്ഞു
സമയം,
ഒരു മദ്ധ്യാഹ്നത്തിന്റെ ഒടുക്കം
സ്‌ഥലം
ഒട്ടൊന്നു വിജനമായ ക്യാമ്പസ്
ഭയത്തിന്റെ ഇരുൾ പാമ്പുകളിഴയുന്ന
മുഖം പ്രസന്നമാക്കി
അവൻ പറഞ്ഞു
‘മൂന്നു ചോദ്യങ്ങൾക്കു നീ
എസ്സെമ്മസ്സ് അയക്കണം
ഉത്തരം ശരിയാണെങ്കിലെനിക്ക് സമ്മതം’
ചോദ്യം
ഉത്തരം
വിക്രമാദിത്യൻ
വേതാളം
മണ്ണാംക്കട്ട…..
അവൾ പറഞ്ഞു
നിന്റെ പൗരുഷം
പുരുഷ വിയർപ്പിന്റെ ഗന്ധം
പരസ്യത്തിൽ ഡിയോറന്റ് പുരട്ടി
കാമുകിയെ കാത്തിരിക്കുന്ന
കോമാളിയായ ചോക്ലേറ്റ് കാമുകനെയല്ല,
സിഗറേറ്റിന്റെ കറപിടിച്ച
നിന്റെ ചുണ്ടികളുടെ
കയ്‌പുള്ള ചുംബനം
നിന്നെയനുഭവിച്ചിട്ടുണ്ടെന്ന്
സുഹൃത്തുക്കളുടെ മുമ്പിൽ
എനിക്കും
വീമ്പു പറയണം.
Generated from archived content: poem1_nov21_08.html Author: pu_ameer