പ്രണയം

തത്തചുണ്ടു പോലെ

മൂക്കുള്ളവനാണ്‌

എന്റെ ശത്രു.

കാരണം,

അവനറിയാതെ,

അവന്റെ ഭാര്യ എന്നെ പ്രണയിക്കുന്നു.

അതൊരു രഹസ്യമാണ്‌.

കുട്ടികളെ ഉറക്കിക്കിടത്തി,

ഭർത്താവുറങ്ങിക്കഴിഞ്ഞാൽ,

ഇറങ്ങിവരാമെന്ന്‌

ഒരിക്കലെന്നോടവൾ പറഞ്ഞു.

പിന്നെ ഞങ്ങൾ ദൂരേക്ക്‌……

നിനക്കെടുക്കാനുള്ളതെല്ലാം

മറക്കാതെ എടുക്കണമെന്ന

അവളുടെ ഓർമ്മപ്പെടുത്തൽ.

എനിക്കുള്ളത്‌,

രണ്ടു പെൺമക്കളും

അവരുടെ അമ്മയും മാത്രം.

Generated from archived content: poem1_may25_11.html Author: pu_ameer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here