കുളികഴിഞ്ഞു
ഈറന്‍ മുടിയുമായ്
അവളെന്നെ സ്വീകരിച്ചു
‘സാരിയില്‍ കാണാനാണെനിക്കിഷ്ടം’
ഞാന്‍ പറഞ്ഞു
അവള്‍ വയലറ്റു നിറമുള്ള,
വീതിയില്‍ ബോര്‍ഡുള്ള,
സാരി ചുറ്റി വന്നു.
വാസന സോപ്പിന്റെ ഹൃദ്യമായ സുഗന്ധം.
ചീകി ഒതുക്കാത്ത
ഈറന്‍ ചുരുള്‍ മുടി,
തളിരില പോലെ
മൃദുവായ ഒട്ടിയ അടിവയര്‍,
പൊക്കിള്‍ ചുഴിയിലെന്റെ ചുംബനം,
കാമം കത്തുന്ന
മരുഭൂമി പോലെ ഞാന്‍,
പ്രഭാത ഹിമബിന്ദു
പോലെ അവള്‍,
മതി,
ഇനിയുള്ള ഓര്‍മ്മകള്‍
അശ്ലീലമായാലോ?
Generated from archived content: poem1_jan16_12.html Author: pu_ameer