മുത്തച്ഛന്റെ കാലത്ത്
ഉളളതാണീ ക്ലോക്കെന്ന്
അച്ഛൻ പറഞ്ഞിട്ടുണ്ട്.
അച്ഛന്റെ ദിവസങ്ങൾ
ചിട്ടപ്പെടുത്തിയത്
ഈ ക്ലോക്കാണ്.
അച്ഛന്റെ കൈയിൽ
ഒരിക്കൽപോലും വാച്ച് കണ്ടിട്ടില്ല.
പട്ടണത്തിലെ അച്ഛന്റെ മുറിയിൽ
കലണ്ടറുമുണ്ടായിരുന്നില്ല.
എനിക്ക് ഓർമ്മവയ്‌ക്കും മുമ്പേ
ക്ലോക്ക് നിലച്ചുപോയി.
കുട്ടിക്കാലം തൊട്ടേ അതിനെ
ചുവർപ്പെട്ടി എന്നു വിളിച്ചു.
ഒരിക്കൽ
അതിന്നുളളിൽ നിന്നും
ഉറുമി പോലുളളവ കിട്ടി.
പെൻഡുലം
മകന്
കളിക്കാൻ കൊടുത്തു.
Generated from archived content: poem_may6.html Author: pt_binu