വീട്ടിലേക്കുള്ള നടപ്പ്‌

വീട്ടിലേക്കുള്ള നടപ്പിൽ

പെരുവിരൽ തുളച്ചുകയറി

ഇല്ലിപ്പെരുവെയിലിൻ ആണി.

കാളവണ്ടിപ്പാതകളും

കുന്നുകളും

കുന്തൻ കല്ലുകളും

കാട്ടുപൊന്തയും

തോറ്റ കവിതയും

നിറഞ്ഞതിൻ വേദനയിൽ.

കടിച്ചൂരിയെടുത്തു

അമ്മ

ആ വേദനയെ,

അടിച്ചിട്ട

മുറ്റം പോലെ.

Generated from archived content: poem2_july13_07.html Author: pt_binu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here