മാമ്പഴം

കല്ലേ,

പഴങ്ങളാവുക.

പൂക്കാത്ത മാവിന്റെ

കൊമ്പുകളിൽ

മൂത്ത്‌ പഴുത്ത്‌

കാറ്റേറ്റ്‌ മെല്ലെ വീഴുക.

വീഴുമ്പോൾ,

പകിടയറിയാത്ത

പടച്ചട്ടയില്ലാത്ത

എന്റെ കൈയിൽ വീഴണേ

സൂര്യൻ കുന്നിന്നപ്പുറത്തേക്ക്‌

ചുവന്നൊരു-

പഴംപോലെ വീഴുമ്പോൾ,

താറാവിൻ പറ്റവുമായ്‌

ഞാൻ പോകും.

നിന്നെക്കുറിച്ചൊരു പാട്ട്‌

മനസ്സിലോർത്തുവയ്‌ക്കും

കിനാവിലെപ്പോഴും കാണും.

Generated from archived content: poem1_oct8_07.html Author: pt_binu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English