(1)
ഋതുക്കൾപോലെ
വെയിലും
മഴയും
മഞ്ഞും
പൂക്കാലവും, ആവർത്തിക്കും.
(2)
പിറന്നുവീണ കുഞ്ഞുപോലെ
മേലോട്ടു നോക്കി
കൈകാലുകളിളക്കി
ചിരിച്ച്
കരഞ്ഞ്,
എന്തൊക്കെയോ
അറിയാവുന്നപോൽ
ഒന്നും അറിയാത്തപോൽ…
(3)
നഗരംപോലെ
ആരൊക്കെയോ വരുന്നു
പോകുന്നു
വാഴുന്നു
കൊല്ലുന്നു
റോഡപകടങ്ങൾ ഉണ്ടാക്കുന്നു.
ഞാൻ, ഞാനെന്ന്
ഓരോ നെഞ്ചും
വെട്ടിപ്പൊളിക്കുന്ന മനുഷ്യർ.
Generated from archived content: poem1_july7.html Author: pt_binu